ഇബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നവൻ താൻ ഛർദ്ദിച്ചത് വീണ്ടും കഴിക്കുന്നവനെപ്പോലെയാണ്."
മറ്റൊരു നിവേദനത്തിൽ: "താൻ നൽകിയ ധർമ്മം (സദഖ) തിരിച്ചുവാങ്ങുന്നവൻ, (ഛർദ്ദിക്കുകയും പിന്നീട്) ആ ഛർദ്ദിയിലേക്ക് തന്നെ മടങ്ങുകയും (അത് ഭക്ഷിക്കുകയും) ചെയ്യുന്ന നായയെപ്പോലെയാണ്."
وَعَنِ ابْنِ عَبَّاسٍ ﵄ أَنَّ النَّبِيَّ ﷺ قَالَ: «العَائِدُ فِي هِبَتِهِ كَالعَائِدِ فِي قَيْئِهِ».
وفي لفظ: "فإن الذى يعود في صدقته كالكلب [يقئ ثم] يعود في قيئه".