നുഅ്മാനു ബ്നു ബഷീർ ﵄ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"എന്റെ പിതാവ് തന്റെ സ്വത്തിൽ നിന്ന് കുറച്ച് എനിക്ക് ദാനമായി നൽകി. അപ്പോൾ എന്റെ മാതാവ് അംറ ബിൻത് റവാഹ പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ യെ ഇതിന് സാക്ഷിയാക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടില്ല.' അങ്ങനെ എന്റെ ദാനത്തിന് സാക്ഷിയാക്കാൻ വേണ്ടി എന്റെ പിതാവ് അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ അടുത്തേക്ക് പോയി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ അദ്ദേഹത്തോട് ചോദിച്ചു: 'നിന്റെ എല്ലാ മക്കൾക്കും ഇപ്രകാരം നീ നൽകിയിട്ടുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല.' അപ്പോൾ നബി ﷺ പറഞ്ഞു: 'നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കൾക്കിടയിൽ നീതി പാലിക്കുക.' അങ്ങനെ എന്റെ പിതാവ് മടങ്ങിവരികയും ആ ദാനം തിരിച്ചെടുക്കുകയും ചെയ്തു."
മറ്റൊരു നിവേദനത്തിൽ: "എങ്കിൽ നീ എന്നെ ഇതിന് സാക്ഷിയാക്കരുത്; തീർച്ചയായും അനീതിക്ക് ഞാൻ സാക്ഷിയാവുകയില്ല."
മറ്റൊരു നിവേദനത്തിൽ: "ഇതിന് എന്നല്ലാത്ത മറ്റാരെയെങ്കിലും നീ സാക്ഷിയാക്കിക്കൊള്ളുക." എന്നും വന്നിട്ടുണ്ട്.
عَنِ النُّعْمَانِ بْنِ بَشِيرٍ ﵄ قَالَ: «تَصَدَّقَ عَلَيَّ أَبِي بِبَعْضِ مَالِهِ، فَقَالَتْ أُمِّي - عَمْرَةُ بِنْتُ رَوَاحَةَ -: لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ ﷺ . فَانْطَلَقَ أَبِي إلَى رَسُولِ اللَّهِ ﷺ لِيُشْهِدَ عَلَى صَدَقَتِي فَقَالَ لَهُ رَسُولُ اللَّهِ ﷺ: أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ؟ قَالَ: لا. قَالَ: اتَّقُوا اللَّهَ وَاعْدِلُوا فِي أَوْلادِكُمْ، فَرَجَعَ أَبِي، فَرَدَّ تِلْكَ الصَّدَقَةَ»
وَفِي لَفْظٍ: (فَلا تُشْهِدْنِي إذاً، فَإِنِّي لا أَشْهَدُ عَلَى جَوْرٍ)
وَفِي لَفْظٍ: (فَأَشْهِدْ عَلَى هَذَا غَيْرِي) .