അനസു ബ്നു മാലിക് ﵁ നിവേദനം:
"ഒരു പെൺകുട്ടിയുടെ തല രണ്ട് കല്ലുകൾക്കിടയിൽ വെച്ച് ചതച്ചരക്കപ്പെട്ട നിലയിൽ കണ്ടെത്തപ്പെട്ടു. അപ്പോൾ അവളോട് ചോദിക്കപ്പെട്ടു: 'ആരാണ് നിന്നോട് ഇത് ചെയ്തത്? ഇന്ന ആളാണോ, ഇന്ന ആളാണോ?' ഒടുവിൽ ഒരു ജൂതന്റെ പേര് പറയപ്പെട്ടപ്പോൾ അവൾ തന്റെ തലകൊണ്ട് ആംഗ്യം കാണിച്ചു (അതെ എന്ന് സമ്മതിച്ചു). തുടർന്ന് ആ ജൂതൻ പിടിക്കപ്പെടുകയും അവൻ കുറ്റം സമ്മതിക്കുകയും ചെയ്തു. അപ്പോൾ അവന്റെ തലയും രണ്ട് കല്ലുകൾക്കിടയിൽ വെച്ച് ചതച്ചരക്കാൻ നബി ﷺ ഉത്തരവിട്ടു."
മുസ്ലിം, നസാഈ എന്നിവർ അനസ് ﵁ വിൽ നിന്ന് നിവേദനം ചെയ്യുന്നു: "ഒരു ജൂതന് വെള്ളി ആഭരണങ്ങൾക്ക് വേണ്ടി ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി, അതിന് പ്രതിക്രിയയായി അല്ലാഹുവിന്റെ റസൂൽ ﷺ അയാളുടെ വധശിക്ഷ നടപ്പിലാക്കി."
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ جَارِيَةً وُجِدَ رَأْسُهَا مَرْضُوخًا بَيْنَ حَجَرَيْنِ، فَقِيلَ: مَنْ فَعَلَ هَذَا بِكِ؟ فُلَانٌ؟ فُلَانٌ ؟ حَتَّى ذُكِرَ يَهُودِيٌّ؛ فَأَوْمَأَتْ بِرَأْسِهَا، فَأُخِذَ اليَهُودِيُّ فَاعْتَرَفَ؛ فَأَمَرَ رَسُولُ اللَّهِ ﷺ أَنْ يُرَضَّ رَأْسُهُ بَيْنَ حَجَرَيْنِ» .
وَلِمُسْلِمٍ، وَالنَّسَائِيِّ عَنْ أَنَسٍ ﵁: «أَنَّ يَهُودِيًّا قَتَلَ جَارِيَةً عَلَى أَوْضَاحٍ؛ فَأَقَادَهُ رَسُولُ اللَّهِ ﷺ بِهَا»