അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"ദാവൂദ് നബി عليه السلام യുടെ മകൻ സുലൈമാൻ عليه السلام പറഞ്ഞു: 'ഇന്നു രാത്രി ഞാൻ (എന്റെ) എഴുപത് ഭാര്യമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടും. അവരിൽ ഓരോ സ്ത്രീയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന ഓരോ ആൺകുട്ടിക്ക് ജന്മം നൽകും.' അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു: 'إنْ شَاءَ اللَّهُ (അല്ലാഹു ഉദ്ദേശിച്ചുവെങ്കിൽ) എന്ന് പറയൂ.' എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞില്ല. തുടർന്ന് അദ്ദേഹം അവരുമായി ബന്ധപ്പെടുകയും, ഒരൊറ്റ സ്ത്രീ ഒഴികെ മറ്റാരും പ്രസവിച്ചതുമില്ല. ആ സ്ത്രീ പ്രസവിച്ചതാകട്ടെ അര മനുഷ്യനെ മാത്രമായിരുന്നു (പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ)."
അല്ലാഹുവിന്റെ റസൂല് ﷺ പറഞ്ഞു: "അദ്ദേഹം 'إنْ شَاءَ اللَّهُ' എന്ന് പറഞ്ഞിരുന്നെങ്കിൽ സത്യം ലംഘിക്കപ്പെടുകയില്ലായിരുന്നു; താൻ ആഗ്രഹിച്ച കാര്യം അദ്ദേഹത്തിന് നേടിയെടുക്കാനും സാധിക്കുമായിരുന്നു."
عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «قَالَ سُلَيْمَانُ بْنُ دَاوُدَ عليهما السلام: لَأَطُوفَنَّ اللَّيْلَةَ عَلَى سَبْعِينَ امْرَأَةً؛ تَلِدُ كُلُّ امْرَأَةٍ مِنْهُنَّ غُلَامًا يُقَاتِلُ فِي سَبِيلِ اللَّهِ، فَقِيلَ لَهُ: قُلْ: إِنْ شَاءَ اللَّهُ، فَلَمْ يَقُلْ، فَأَطَافَ بِهِنَّ، فَلَمْ تَلِدْ مِنْهُنَّ إِلَّا امْرَأَةٌ وَاحِدَةٌ نِصْفَ إِنْسَانٍ، قَالَ: فَقَالَ رَسُولُ اللَّهِ ﷺ: لَوْ قَالَ: إِنْ شَاءَ اللَّهُ؛ لَمْ يَحْنَثْ، وَكَانَ دَرَكًا لِحَاجَتِهِ».
قَوْلُهُ: «قِيلَ لَهُ: قُلْ: إِنْ شَاءَ اللَّهُ»؛ يَعْنِي: قَالَ لَهُ المَلَكُ.