അബ്ദുല്ലാഹി ബ്നു മസ്ഊദ് ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"ഒരു മുസ്ലിമായ മനുഷ്യന്റെ ധനം അനർഹമായി പിടിച്ചെടുക്കുന്നതിനായി, അറിഞ്ഞുകൊണ്ട് കളവായി ആരെങ്കിലും സത്യം ചെയ്താൽ; അല്ലാഹു അവനോട് കടുത്ത കോപത്തിലായിരിക്കെ മാത്രമായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുക." തുടർന്ന് അല്ലാഹു ഈ ഖുർആൻ ആയത്ത് ഇറക്കി: {തീർച്ചയായും അല്ലാഹുവുമായുള്ള കരാറും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വിൽക്കുന്നവരാരോ...} (ആയത്തിന്റെ അവസാനം വരെ).
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ حَلَفَ عَلَى يَمِينِ صَبْرٍ يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ هُوَ فِيهَا فَاجِرٌ؛ لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ، وَنَزَلَتْ: ﴿إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا﴾ إِلَى آخِرِ الآيَةِ».