അശ്അസ് ബിൻ ഖൈസ് ﵁ നിവേദനം ചെയ്യുന്നു:
"എനിക്കും ഒരാൾക്കുമിടയിൽ ഒരു കിണറിന്റെ കാര്യത്തിൽ തർക്കമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വിധിതേടിയെത്തി. അപ്പോൾ റസൂല് ﷺ പറഞ്ഞു: 'നിന്റെ രണ്ട് സാക്ഷികളെ കൊണ്ടുവരിക, അല്ലെങ്കിൽ അവന്റെ സത്യം.' ഞാൻ പറഞ്ഞു: 'എന്നാൽ അവൻ (യാതൊരു മടിയുമില്ലാതെ) സത്യം ചെയ്യുമല്ലോ.' അപ്പോൾ റസൂല് ﷺ പറഞ്ഞു: 'ഒരു മുസ്ലിമായ മനുഷ്യന്റെ ധനം അന്യായമായി പിടിച്ചെടുക്കുന്നതിനായി, അറിഞ്ഞുകൊണ്ട് കളവായി ആരെങ്കിലും സത്യം ചെയ്താൽ; അല്ലാഹു അവനോട് കടുത്ത കോപത്തിലായിരിക്കെ മാത്രമായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുക.'"
عَنِ الأَشْعَثِ بْنِ قَيْسٍ ﵁ قَالَ: «كَانَ بَيْنِي وَبَيْنَ رَجُلٍ خُصُومَةٌ فِي بِئْرٍ، فَاخْتَصَمْنَا إِلَى رَسُولِ اللَّهِ ﷺ، فَقَالَ رَسُولُ اللَّهِ ﷺ: شَاهِدَاكَ أَوْ يَمِينُهُ، قُلْتُ : إِذَنْ يَحْلِفُ وَلَا يُبَالِي! فَقَالَ رَسُولُ اللَّهِ ﷺ: مَنْ حَلَفَ عَلَى يَمِينِ صَبْرٍ يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ، هُوَ فِيهَا فَاجِرٌ؛ لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ » .