ഥാബിത് ബിൻ അള്ളഹ്ഹാക് അൽഅൻസ്വാരി ﵁ -അദ്ദേഹം വൃക്ഷച്ചുവട്ടിൽ വെച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് ബൈഅത്ത് (പ്രതിജ്ഞ) ചെയ്ത സ്വഹാബിയാണ്- നിവേദനം ചെയ്യുന്നു: റസൂല് ﷺ പറഞ്ഞു: "ആരെങ്കിലും അറിഞ്ഞുകൊണ്ട് കളവായി ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിന്റെ പേരിലും സത്യം ചെയ്താൽ (ഉദാഹരണത്തിന്: 'ഞാൻ പറയുന്നത് കളവാണെങ്കിൽ ഞാൻ ഒരു ജൂതനോ ക്രിസ്ത്യാനിയോ ആയി മരിക്കട്ടെ' എന്ന് പറഞ്ഞാൽ), അവൻ ആ പറഞ്ഞതുപോലെ തന്നെയാണ്. ആരെങ്കിലും ഏതെങ്കിലും വസ്തു ഉപയോഗിച്ച് ആത്മഹത്യ ചെയ്താൽ, അന്ത്യനാളിൽ അതേ വസ്തു ഉപയോഗിച്ച് അവൻ ശിക്ഷിക്കപ്പെടും. തനിക്ക് ഉടമസ്ഥതയില്ലാത്ത കാര്യത്തിൽ മനുഷ്യന് നേർച്ച ബാധകമല്ല."
മറ്റൊരു റിപോർട്ടിൽ ഇപ്രകാരമാണുള്ളത്: "ഒരു സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്."
മറ്റൊരു റിപോർട്ടിൽ ഇപ്രകാരമുണ്ട്: "തന്റെ പക്കൽ കൂടുതൽ ഉണ്ടെന്ന് കാണിക്കാനും ധനികനാണെന്ന് നടിക്കാനും വേണ്ടി ആരെങ്കിലും വ്യാജ അവകാശവാദം ഉന്നയിച്ചാൽ, അല്ലാഹു അവന് കുറവല്ലാതെ (ദാരിദ്ര്യമല്ലാതെ) വർദ്ധിപ്പിച്ചു കൊടുക്കുകയില്ല."
عَنْ ثَابِتِ بْنِ الضَّحَّاكِ الأَنْصَارِيِّ ﵁: «أَنَّهُ بَايَعَ رَسُولَ اللَّهِ ﷺ تَحْتَ الشَّجَرَةِ، وَأَنَّ رَسُولَ اللَّهِ ﷺ قَالَ: مَنْ حَلَفَ عَلَى يَمِينٍ بِمِلَّةٍ غَيْرِ الإِسْلَامِ كَاذِبًا مُتَعَمِّدًا؛ فَهُوَ كَمَا قَالَ، وَمَنْ قَتَلَ نَفْسَهُ بِشَيْءٍ؛ عُذِّبَ بِهِ يَوْمَ القِيَامَةِ، وَلَيْسَ عَلَى رَجُلٍ نَذْرٌ فِيمَا لَا يَمْلِكُ» . وَفِي رِوَايَةٍ: «وَلَعْنُ المُؤْمِنِ كَقَتْلِهِ» . وَفِي رِوَايَةٍ: «مَنِ ادَّعَى دَعْوَى كَاذِبَةً لِيَتَكَثَّرَ بِهَا؛ لَمْ يَزِدْهُ اللَّهُ إِلَّا قِلَّةً» .