ഉമറു ബ്നുല്‍ ഖത്ത്വാബ് ﵁ നിവേദനം ചെയ്യുന്നു:
"ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്ത് (ഇസ്ലാമിന് മുമ്പുള്ള അജ്ഞാന കാലഘട്ടത്തിൽ) മസ്ജിദുൽ ഹറാമിൽ ഒരു രാത്രി - മറ്റൊരു നിവേദനത്തിൽ: ഒരു പകൽ- ഇഅ്തികാഫ് ഇരിക്കാൻ ഞാൻ നേർച്ചയാക്കിയിരുന്നു (ഞാന്‍ അത് വീട്ടേണ്ടതുണ്ടോ?)'. റസൂല്‍ ﷺ പറഞ്ഞു: 'നിന്റെ നേർച്ച നീ നിറവേറ്റുക.'"
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: «قُلْتُ: يَا رَسُولَ اللَّهِ! إِنِّي كُنْتُ نَذَرْتُ فِي الجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً - وَفِي رِوَايَةٍ : يَوْمًا - فِي المَسْجِدِ الحَرَامِ؟ قَالَ: فَأَوْفِ بِنَذْرِكَ» .