ആഇശ ﵂ നിവേദനം ചെയ്യുന്നു:
അബൂസുഫ്യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അബൂസുഫ്യാൻ വളരെ പിശുക്കനായ ഒരു മനുഷ്യനാണ്. എനിക്കും എന്റെ മക്കൾക്കും ആവശ്യത്തിന് തികയുന്ന ചെലവിനായി ഉള്ളത് അദ്ദേഹം നൽകുന്നില്ല; ഞാൻ അദ്ദേഹമറിയാതെ അദ്ദേഹത്തിന്റെ ധനത്തിൽ നിന്ന് എടുക്കുന്നത് ഒഴികെ. അങ്ങനെ ചെയ്യുന്നതിൽ എന്റെ മേൽ വല്ല കുറ്റവുമുണ്ടോ?". അപ്പോൾ റസൂല് ﷺ പറഞ്ഞു: "നിനക്കും നിന്റെ മക്കൾക്കും ആവശ്യത്തിന് തികയുന്നത് നല്ല രീതിയിൽ അദ്ദേഹത്തിന്റെ ധനത്തിൽ നിന്ന് നീ എടുത്തുകൊള്ളുക."
وَعَنْ عَائِشَةَ ﵂ قَالَتْ: «دَخَلَتْ هِنْدٌ بِنْتُ عُتْبَةَ - امْرَأَةُ أَبِي سُفْيَانَ - عَلَى رَسُولِ اللَّهِ ﷺ فَقَالَتْ: يَا رَسُولَ اللَّهِ! إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ ، لَا يُعْطِينِي مِنَ النَّفَقَةِ مَا يَكْفِينِي وَيَكْفِي بَنِيَّ، إِلَّا مَا أَخَذْتُ مِنْ مَالِهِ بِغَيْرِ عِلْمِهِ؛ فَهَلْ عَلَيَّ فِي ذَلِكَ مِنْ جُنَاحٍ ؟ فَقَالَ رَسُولُ اللَّهِ ﷺ: خُذِي مِنْ مَالِهِ بِالمَعْرُوفِ مَا يَكْفِيكِ وَيَكْفِي بَنِيكِ»