നുഅ്മാനു ബ്നു ബശീർ ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി - ഇത് പറയുമ്പോൾ നുഅ്മാൻ ﵁ തൻ്റെ ഇരു വിരലുകൾ കൊണ്ടും കാതുകളിലേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു: "തീർച്ചയായും അനുവദനീയമായത് (ഹലാൽ) വ്യക്തമാണ്, നിഷിദ്ധമായതും (ഹറാം) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ സംശയകരമായ (ശുബ്ഹാത്ത്) ചില കാര്യങ്ങളുണ്ട്; ജനങ്ങളിൽ അധികം പേർക്കും അതിനെക്കുറിച്ച് അറിവുണ്ടാകില്ല. അതിനാൽ, സംശയകരമായ കാര്യങ്ങളിൽ നിന്ന് ആര് സൂക്ഷ്മത പാലിക്കുന്നുവോ, അവൻ തന്റെ ദീനിനെയും ആത്മാഭിമാനത്തെയും കളങ്കപ്പെടാതെ കാത്തുസൂക്ഷിച്ചു. എന്നാൽ സംശയകരമായ കാര്യങ്ങളിൽ വീഴുന്നവൻ നിഷിദ്ധമായ കാര്യങ്ങളിൽ (ഹറാം) വീണുപോകും. നിരോധിത അതിർത്തിക്ക് ചുറ്റും മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയാണവൻ; അവൻ അതിനുള്ളിലേക്ക് പ്രവേശിക്കാൻ ഏറെ സാധ്യതയുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും ഒരു നിരോധിത അതിർത്തിയുണ്ട്; അറിയുക! അല്ലാഹുവിന്റെ നിരോധിത അതിർത്തി എന്നത് അവൻ ഹറാമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്; അത് നന്നായാൽ ശരീരം മുഴുവൻ നന്നായി; എന്നാൽ അത് കേടായാൽ ശരീരം മുഴുവൻ കേടായി; അറിയുക! അതാണ് ഹൃദയം."
عَنِ النُّعْمَانِ بْنِ بَشِيرٍ ﵄ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ - وَأَهْوَى النُّعْمَانُ بِإِصْبَعَيْهِ إِلَى أُذُنَيْهِ -: «إِنَّ الحَلَالَ بَيِّنٌ، وَإِنَّ الحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الحَرَامِ، كَالرَّاعِي يَرْعَى حَوْلَ الحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمىً، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وَإِنَّ فِي الجَسَدِ مُضْغَةً، إِذَا صَلَحَتْ صَلَحَ الجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الجَسَدُ كُلُّهُ، أَلَا وَهِيَ القَلْبُ».