അബ്ദുല്ലാഹി ബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"ആളുകൾ ഉന്നയിക്കുന്ന വെറും അവകാശവാദങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അവർക്ക് നൽകപ്പെടുകയാണെങ്കിൽ, ചില ആളുകൾ മറ്റ് ചിലരുടെ രക്തത്തിലും (ജീവനിലും) ധനത്തിലും (വ്യാജമായി) അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്നാൽ കേസിൽ ആരോപണം നേരിടുന്നയാളുടെ (പ്രതിയുടെ) മേലാണ് സത്യം ചെയ്യൽ നിർബന്ധമായിട്ടുള്ളത്."
عَنِ ابْنِ عَبَّاسٍ ﵄ أَنَّ النَّبِيَّ ﷺ قَالَ: «لَوْ يُعْطَى النَّاسُ بِدَعْوَاهُمْ؛ لَادَّعَى نَاسٌ دِمَاءَ رِجَالٍ وَأَمْوَالَهُمْ، وَلَكِنِ اليَمِينُ عَلَى المُدَّعَى عَلَيْهِ » .