അബൂ ബക്റ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് തവണ വിളിച്ച് ചോദിച്ചു:
"ഏറ്റവും വലിയ വൻപാപങ്ങളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കലും (ശിർക്ക്) മാതാപിതാക്കളെ ഉപദ്രവിക്കലുമാണ്." ചാരിയിരിക്കുകയായിരുന്ന അവിടുന്ന് അതിനുശേഷം എഴുന്നേറ്റിരുന്ന് പറഞ്ഞു: "അറിയുക! കള്ളവാക്കും കള്ളസാക്ഷ്യവുമാണ് അവ." അത് നിർത്താതെ അവിടുന്ന് ആവർത്തിച്ചുകൊണ്ടിരുന്നു; അവിടുന്ന് മിണ്ടാതിരുന്നെങ്കില്‍ എന്ന് ഞങ്ങൾ ആഗ്രഹിച്ചുപോകുന്നതുവരെ.
عَنْ أَبِي بَكْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «أَلَا أُنَبِّئُكُمْ بِأَكْبَرِ الكَبَائِرِ؟ - ثَلَاثًا - قُلْنَا: بَلَى يَا رَسُولَ اللَّهِ! قَالَ: الإِشْرَاكُ بِاللَّهِ، وَعُقُوقُ الوَالِدَيْنِ، وَكَانَ مُتَّكِئًا فَجَلَسَ، فَقَالَ: أَلَا وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ، فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ».