അബ്ദുർറഹ്മാനു ബ്നു അബീ ബക്റ ﵄ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"എന്റെ പിതാവ് സിജിസ്താനിലെ ഖാളിയായിരുന്ന (ന്യായാധിപൻ) തന്റെ മകൻ അബ്ദുല്ലാഹി ബിൻ അബീ ബക്റക്ക് എഴുതുകയുണ്ടായി- അല്ലെങ്കിൽ പിതാവിനായി ഞാൻ എഴുതി നൽകി-: 'നീ ദേഷ്യപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രണ്ടുപേർക്കിടയിൽ വിധി കൽപ്പിക്കരുത്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: അന്യോന്യം തർക്കിക്കുന്ന രണ്ടുപേർക്കിടയിൽ ഒരാളും താൻ കോപിച്ചിരിക്കുന്ന അവസ്ഥയിൽ വിധി പ്രസ്താവിക്കരുത്.'"
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ ﵁ قَالَ : «كَتَبَ أَبِي - وَكَتَبْتُ لَهُ - إِلَى ابْنِهِ عُبَيْدِ اللَّهِ بْنِ أَبِي بَكْرَةَ - وَهُوَ قَاضٍ بِسِجِسْتَانَ -: أَنْ لَا تَحْكُمَ بَيْنَ اثْنَيْنِ وَأَنْتَ غَضْبَانُ؛ فَإِنِّي سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: لَا يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ».
وَفِي رِوَايَةٍ: «لَا يَقْضِيَنَّ حَكَمٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ».