ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ ﵁ നിവേദനം.
നിശ്ചയം ജനങ്ങളുടെ കൂടെ നമസ്കരിക്കാതെ മാറി നില്ക്കുന്നതായ ഒരാളെ റസൂല്‍ ﷺ കണ്ടു. അപ്പോള്‍ റസൂല്‍ ﷺ ചോദിച്ചു: "ഏ മനുഷ്യാ... ജനങ്ങളോടൊപ്പം നമസ്കരിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്താണ്?" അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ... എനിക്ക് ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചു, (എന്റെ അടുത്ത്) വെള്ളം ഇല്ലായിരുന്നു. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "നിനക്ക് ഈ ശുദ്ധമായ മണ്ണ് (പ്രതലം) സ്വീകരിക്കാം, നിശ്ചയം അത് നിനക്ക് മതിയായതാണ്."
عَنْ عِمْرَانَ بْنِ حُصَيْنٍ ﵄: «أَنَّ رَسُولَ اللَّهِ ﷺ رَأَى رَجُلًا مُعْتَزِلًا لَمْ يُصَلِّ فِي القَوْمِ، فَقَالَ : يَا فُلَانُ! مَا مَنَعَكَ أَنْ تُصَلِّيَ فِي القَوْمِ؟ فَقَالَ: يَا رَسُولَ اللَّهِ! أَصَابَتْنِي جَنَابَةٌ وَلَا مَاءَ ؛ قَالَ : عَلَيْكَ بِالصَّعِيدِ ؛ فَإِنَّهُ يَكْفِيكَ» .