അബൂ ജഹ്ഫര്‍ മുഹമ്മദു ബ്നു അലിയ്യു ബ്നില്‍ ഹുസൈനി ബ്നി അലിയ്യി ബ്നി അബീ ത്വാലിബ് ﵃ നിവേദനം.
അബൂജഹ്ഫറും അദ്ദേഹത്തിന്റെ പിതാവും ﵀ ജാബിറു ബ്നി അബ്ദില്ല ﵄ യുടെ അടുക്കലായിരുന്നു, അദ്ദേഹത്തിന്റെ അടുക്കല്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഒരാള്‍ ജാബിര്‍ ﵄ യോട് കുളിയെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു സ്വാഅ് (വെള്ളം) നിനക്ക് മതിയായതാണ്. അപ്പോള്‍ ഒരാള്‍ പറഞ്ഞു: അത് എനിക്ക് മതിയാവില്ല. അപ്പോള്‍ ജാബിര്‍ ﵄ പറഞ്ഞു: അത് താങ്കളേക്കാള്‍ കൂടുതല്‍ മുടിയുള്ളതും താങ്കളേക്കാള്‍ ഉത്തമരും ആയിരുന്ന ആള്‍ക്ക് മതിയായതായിരുന്നു. അദ്ദേഹം നബി ﷺ യെ ആയിരുന്നു ഉദ്ദേശിച്ചത്. പിന്നെ അദ്ദേഹം ഒരു വസ്ത്രത്തില്‍ ഞങ്ങള്‍ക്ക് ഇമാം ആയി നില്‍ക്കുകയും ചെയ്തു.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: "റസൂല്‍ ﷺ തന്റെ തലയില്‍ മൂന്ന് തവണ വെള്ളം ഒഴിക്കുമായിരുന്നു."
عَنْ أَبِي جَعْفَرٍ مُحَمَّدِ بْنِ عَلِيِّ بْنِ الحُسَيْنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ: «أَنَّهُ كَانَ هُوَ وَأَبُوهُ عِنْدَ جَابِرِ بْنِ عَبْدِ اللَّهِ ﵄ - وَعِنْدَهُ قَوْمٌ -فَسَأَلُوهُ عَنِ الغَسْلِ ؟ فَقَالَ: يَكْفِيكَ صَاعٌ ، فَقَالَ رَجُلٌ: مَا يَكْفِينِي، فَقَالَ جَابِرٌ: كَانَ يَكْفِي مَنْ هُوَ أَوْفَى مِنْكَ شَعَراً، وَخَيْرٌ مِنْكَ - يُرِيدُ النَّبِيَّ صلى الله عليه وسلم -، ثُمَّ أَمَّنَا فِي ثَوْبٍ » .
وَفِي لَفْظٍ: «كَانَ النَّبِيُّ صلى الله عليه وسلم يُفْرِغُ عَلَى رَأْسِهِ ثَلَاثاً» .
الرَّجُلُ الَّذِي قَالَ «مَا يَكْفِينِي»: هُوَ الحَسَنُ بْنُ مُحَمَّدِ بْنِ عَلِيِّ بْنِ أَبِي طَالِبٍ؛ أَبُوهُ: ابْنُ الحَنَفِيَّةِ.