ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞാനും ഖാലിദ് ബ്നുല്‍ വലീദ് ﵁ വും അല്ലാഹുവിന്റെ റസൂല്‍ ﷺ യോടൊപ്പം മൈമൂന ﵂ യുടെ വീട്ടിൽ പ്രവേശിച്ചു. അപ്പോൾ ചുട്ട ഒരു ഉടുമ്പ് കൊണ്ടുവരപ്പെട്ടു. അല്ലാഹുവിന്റെ റസൂൽ ﷺ അതിലേക്ക് തന്റെ കൈ നീട്ടി. അപ്പോൾ മൈമൂന ﵂ യുടെ വീട്ടിലുണ്ടായിരുന്ന ചില സ്ത്രീകൾ പറഞ്ഞു: 'കഴിക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ക് അറിയച്ചുകൊടുക്കൂ'. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ കൈ പിൻവലിച്ചു. ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഇത് ഹറാമാണോ (നിഷിദ്ധമാണോ)?' അവിടുന്ന് പറഞ്ഞു: 'അല്ല, പക്ഷേ ഇത് എന്റെ നാട്ടിൽ ഉണ്ടായിരുന്നില്ല, അതിനാൽ എനിക്ക് ഇത് കഴിക്കാൻ അനിഷ്ടം (മടി) തോന്നുന്നു.' ഖാലിദ് ﵁ പറഞ്ഞു: 'ഉടൻ ഞാൻ അത് വലിച്ചടുപ്പിച്ചു തിന്നു, നബി ﷺ അത് നോക്കുന്നുണ്ടായിരുന്നു.'"
المَحْنوذُ: ചൂടാക്കിയ കല്ലുകളിൽ (ചൂടുള്ള പാറകളിൽ) വെച്ച് ചുട്ടത്."
عَنِ ابْنِ عَبَّاسٍ ﵄ قَالَ: «دَخَلْتُ أَنَا وَخَالِدُ بْنُ الوَلِيدِ مَعَ رَسُولِ اللَّهِ ﷺ بَيْتَ مَيْمُونَةَ، فَأُتِيَ بِضَبٍّ مَحْنُوذٍ ، فَأَهْوَى إِلَيْهِ رَسُولُ اللَّهِ ﷺ بِيَدِهِ، فَقَالَ بَعْضُ النِّسْوَةِ اللَّاتِي فِي بَيْتِ مَيْمُونَةَ: أَخْبِرُوا رَسُولَ اللَّهِ ﷺ بِمَا يُرِيدُ أَنْ يَأْكُلَ ؛ فَرَفَعَ رَسُولُ اللَّهِ ﷺ يَدَهُ، فَقُلْتُ: أَحَرَامٌ هُوَ يَا رَسُولَ اللَّهِ؟ قَالَ: لَا، وَلَكِنَّهُ لَمْ يَكُنْ بِأَرْضِ قَوْمِي، فَأَجِدُنِي أَعَافُهُ، قَالَ خَالِدٌ: فَاجْتَرَرْتُهُ فَأَكَلْتُهُ وَالنَّبِيُّ ﷺ يَنْظُرُ».
المَحْنُوذُ: المَشْوِيُّ بِالرَّضْفِ؛ وَهِيَ: الحِجَارَةُ المُحْمَاةُ.