അബൂസഅ്ലബതുൽ ഖുശനി ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞാൻ അല്ലാഹുവിന്റെ റസൂല് ﷺ യുടെ അടുക്കൽ വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ വേദക്കാരായ (അഹ്ലുൽകിതാബ്) ആളുകൾ ജീവിക്കുന്ന ഒരു നാട്ടിലാണ് ഉള്ളത്, അതിനാൽ അവരുടെ പാത്രങ്ങളിൽ ഞങ്ങൾ ഭക്ഷണം കഴിക്കാമോ? കൂടാതെ ഞങ്ങൾ നായാട്ട് നടത്തുന്ന ഒരു നാട്ടിലാണ് ഉള്ളത്; ഞാൻ എന്റെ അമ്പ് ഉപയോഗിച്ചും, പരിശീലനം സിദ്ധിക്കാത്ത നായയെ ഉപയോഗിച്ചും, പരിശീലനം സിദ്ധിച്ച നായയെ ഉപയോഗിച്ചും വേട്ടയാടാറുണ്ട്; അതിനാൽ എനിക്ക് അനുവദനീയമായത് എന്തൊക്കെയാണ്?' അപ്പോൾ നബി ﷺ പറഞ്ഞു: 'വേദക്കാരുടെ പാത്രങ്ങളെക്കുറിച്ച് നീ പറഞ്ഞ കാര്യത്തിൽ; നിങ്ങൾക്ക് മറ്റു പാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ അവരുടെ പാത്രങ്ങളിൽ നിങ്ങൾ ഭക്ഷണം കഴിക്കരുത്, ഇനി മറ്റു പാത്രങ്ങൾ ലഭിച്ചില്ലെങ്കിൽ അത് കഴുകിയ ശേഷം അതിൽ തിന്നുകൊള്ളുക. നിന്റെ അമ്പ് കൊണ്ട് വേട്ടയാടിയതിൽ അല്ലാഹുവിന്റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടുണ്ടെങ്കിൽ അത് തിന്നുകൊള്ളുക. പരിശീലനം സിദ്ധിച്ച നിന്റെ നായയെക്കൊണ്ട് വേട്ടയാടിയതിൽ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടുണ്ടെങ്കിൽ അതും തിന്നുകൊള്ളുക. എന്നാൽ പരിശീലനം സിദ്ധിക്കാത്ത നിന്റെ നായ വേട്ടയാടിയതിൽ, അത് ചത്തുപോകുന്നതിന് മുമ്പ് ജീവനോടെ അറുക്കാൻ കഴിഞ്ഞാൽ അതും തിന്നുകൊള്ളുക.'"
عَنْ أَبِي ثَعْلَبَةَ الخُشَنِيِّ ﵁ قَالَ: «أَتَيْتُ رَسُولَ اللَّهِ ﷺ فَقُلْتُ: يَا رَسُولَ اللَّهِ! إِنَّا بِأَرْضِ قَوْمٍ أَهْلِ كِتَابٍ، أَفَنَأْكُلُ فِي آنِيَتِهِمْ؟ وَفِي أَرْضٍ أَصِيدُ بِقَوْسِي وَبِكَلْبِي الَّذِي لَيْسَ بِمُعَلَّمٍ وَبِكَلْبِي المُعَلَّمِ، فَمَا يَصْلُحُ لِي؟ قَالَ : أَمَّا مَا ذَكَرْتَ - يَعْنِي: مِنْ آنِيَةِ أَهْلِ الكِتَابِ -: فَإِنْ وَجَدْتُمْ غَيْرَهَا فَلَا تَأْكُلُوا فِيهَا، وَإِنْ لَمْ تَجِدُوا فَاغْسِلُوهَا وَكُلُوا فِيهَا، وَمَا صِدْتَ بِقَوْسِكَ فَذَكَرْتَ اسْمَ اللَّهِ عَلَيْهِ؛ فَكُلْ، وَمَا صِدْتَ بِكَلْبِكَ المُعَلَّمِ فَذَكَرْتَ اسْمَ اللَّهِ عَلَيْهِ؛ فَكُلْ ، وَمَا صِدْتَ بِكَلْبِكَ غَيْرِ المُعَلَّمِ فَأَدْرَكْتَ ذَكَاتَهُ؛ فَكُلْ» .