സാലിം ഇബ്നു അബ്ദില്ലാഹി ഇബ്നു ഉമർ ﵄ തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു;
അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "വേട്ടക്കോ ആടുകളെ മേയ്ക്കുന്നതിനോ ഉള്ള നായയെയല്ലാതെ, ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്റെ പ്രതിഫലത്തിൽ നിന്ന് ദിവസവും രണ്ടു ഖീറാത്വ് (കുന്ന് കണക്കെയുള്ള പ്രതിഫലം) വീതം കുറഞ്ഞുപോകുന്നതാണ്." സാലിം പറഞ്ഞു: അബൂഹുറൈറ ﵁ "അല്ലെങ്കിൽ കൃഷിയിടം സംരക്ഷിക്കുന്ന നായ" എന്ന് പറയാറുണ്ടായിരുന്നു; അദ്ദേഹം കൃഷിയുള്ള ആളായിരുന്നു.
عَنْ سَالِمٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «مَنِ اقْتَنَى كَلْبًا إِلَّا كَلْبَ صَيْدٍ أَوْ مَاشِيَةٍ؛ فَإِنَّهُ يَنْقُصُ مِنْ أَجْرِهِ كُلَّ يَوْمٍ قِيرَاطَانِ. قَالَ سَالِمٌ: وَكَانَ أَبُو هُرَيْرَةَ ﵁ يَقُولُ: أَوْ كَلْبَ حَرْثٍ - وَكَانَ صَاحِبَ حَرْثٍ -» .