അനസ് ഇബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"നബി ﷺ കറുപ്പും വെളുപ്പും കലർന്ന, കൊമ്പുകളുള്ള രണ്ട് ആടുകളെ ബലി അറുത്തു. അവിടുന്ന് സ്വന്തം കൈകൊണ്ട് അവയെ അറുക്കുകയും, ബിസ്മിയും തക്ബീറും ചൊല്ലുകയും, അവയുടെ കഴുത്തിന്റെ വശങ്ങളിൽ തന്റെ കാൽ വെക്കുകയും ചെയ്തു."
الأَمْلَح: കറുപ്പും വെളുപ്പും കലർന്ന നിറമുള്ളത് (ചാരനിറത്തോട് അടുത്തത്).
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «ضَحَّى النَّبِيُّ ﷺ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ؛ ذَبَحَهُمَا بِيَدِهِ، وَسَمَّى وَكَبَّرَ، وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا » . الأَمْلَحُ : الأَغْبَرُ؛ وَهُوَ الَّذِي فِيهِ سَوَادٌ وَبَيَاضٌ .