സഹ്ലു ബ്നു സഅ'ദ് ﵁ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കാവലിരിക്കുന്ന ഒരു ദിവസം ഈ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്. സ്വർഗ്ഗത്തിൽ നിങ്ങളുടെ ഒരു ചാട്ടവാറിന്റെയത്ര വരുന്ന സ്ഥലം ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്. ഒരു അടിമ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നടത്തുന്ന സായാഹ്ന യാത്രയോ പ്രഭാത യാത്രയോ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്."
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ : «رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ ؛ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا، وَالرَّوْحَةُ يَرُوحُهَا الْعَبْدُ فِي سَبِيلِ اللَّهِ وَالْغَدْوَةُ خَيْرٌ مِنْ الدُّنْيَا وَمَا فِيهَا عَلَيْهَا، وَمَوْضِعُ سَوْطِ أَحَدِكُمْ مِنَ الجَنَّةِ؛ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا، وَالرَّوْحَةُ يَرُوحُهَا العَبْدُ فِي سَبِيلِ اللَّهِ أَوِ الغَدْوَةُ؛ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا».