അബ്ദുല്ലാഹി ബ്നു അബീ ഔഫാ ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ ശത്രുക്കളുമായി ഏറ്റുമുട്ടിയ ഒരു ദിവസത്തിൽ, സൂര്യൻ പടിഞ്ഞാറോട്ട് ചായുന്നത് (ഉച്ച തിരിയുന്നത്) വരെ കാത്തുനിന്നു. അതിനുശേഷം അവിടുന്ന് ജനങ്ങൾക്കിടയിൽ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: ജനങ്ങളേ! നിങ്ങൾ ശത്രുക്കളുമായി കണ്ടുമുട്ടുന്നത് ആഗ്രഹിക്കരുത്; നിങ്ങള് അല്ലാഹുവിനോട് സൗഖ്യം (الْعَافِيَة) ചോദിച്ചുകൊള്ളുക. നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ (യുദ്ധക്കളത്തിൽ) ക്ഷമയോടെ ഉറച്ചുനിൽക്കുക. അറിഞ്ഞുകൊള്ളുക, തീർച്ചയായും സ്വർഗ്ഗം വാളുകളുടെ നിഴലിൻ കീഴിലാണ്. തുടർന്ന് നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചു: "വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവനും, മേഘങ്ങളെ ചലിപ്പിക്കുന്നവനും, ശത്രുസേനകളെ പരാജയപ്പെടുത്തുന്നവനുമായ അല്ലാഹുവേ! നീ അവരെ പരാജയപ്പെടുത്തുകയും അവർക്കെതിരെ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ."
عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى ﵄: «أَنَّ رَسُولَ اللَّهِ ﷺ فِي بَعْضِ أَيَّامِهِ الَّتِي لَقِيَ فِيهَا العَدُوَّ؛ انْتَظَرَ حَتَّى إِذَا مَالَتِ الشَّمْسُ قَامَ فِيهِمْ فَقَالَ: يَا أَيُّهَا النَّاسُ ! لَا تَتَمَنَّوْا لِقَاءَ العَدُوِّ، وَاسْأَلُوا اللَّهَ العَافِيَةَ، فَإِذَا لَقِيتُمُوهُمْ فَاصْبِرُوا، وَاعْلَمُوا أَنَّ الجَنَّةَ تَحْتَ ظِلَالِ السُّيُوفِ، ثُمَّ قَالَ النَّبِيُّ ﷺ: اللَّهُمَّ مُنْزِلَ الكِتَابِ، وَمُجْرِيَ السَّحَابِ، وَهَازِمَ الأَحْزَابِ؛ اهْزِمْهُمْ وَانْصُرْنَا عَلَيْهِمْ» .