ഉമറു ബ്നുല്‍ ഖത്താബ് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ പട്ടുനൂൽ വസ്ത്രം ധരിക്കുന്നത് വിലക്കി; ഇത്രയല്ലാതെ (വളരെ അല്പമല്ലാതെ). (ഇത് പറയുമ്പോൾ) അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ ചൂണ്ടുവിരലും നടുവിരലും ഉയർത്തിക്കാട്ടുകയുണ്ടായി.
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ: "രണ്ടോ മൂന്നോ നാലോ വിരലുകളുടെ അളവിലല്ലാതെ പട്ടുനൂൽ വസ്ത്രം ധരിക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ വിലക്കി" എന്ന് വന്നിരിക്കുന്നു.
عَنْ عُمَرَ بْنِ الخَطَّابِ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ لَبُوسِ الحَرِيرِ إِلَّا هَكَذَا؛ وَرَفَعَ لَنَا رَسُولُ اللَّهِ ﷺ إِصْبَعَيْهِ السَّبَّابَةَ وَالوُسْطَى» . وَلِمُسْلِمٍ : «نَهَى نَبِيُّ اللَّهِ ﷺ عَنْ لُبْسِ الحَرِيرِ إِلَّا مَوْضِعَ إِصْبَعَيْنِ، أَوْ ثَلَاثٍ، أَوْ أَرْبَعٍ».