ഇബ്നു ഉമർ ﵄ യിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ സ്വർണ്ണത്തിന്റെ ഒരു മോതിരം ഉണ്ടാക്കുകയുണ്ടായി. അവിടുന്ന് അത് ധരിക്കുമ്പോൾ അതിന്റെ കല്ല് (അല്ലെങ്കിൽ അഗ്രഭാഗം) ഉള്ളംകൈയുടെ ഭാഗത്തേക്ക് ആക്കിവെക്കുമായിരുന്നു. അപ്പോൾ ജനങ്ങളും അതുപോലെ ചെയ്യാൻ തുടങ്ങി. പിന്നീട് അവിടുന്ന് മിമ്പറിൽ ഇരിക്കുകയും, അത് അഴിച്ചുമാറ്റിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: "തീർച്ചയായും ഞാൻ ഈ മോതിരം ധരിക്കുകയും അതിന്റെ കല്ല് ഉള്‍വശത്തേക്ക് ആക്കിവെക്കുകയും ചെയ്തിരുന്നു." ശേഷം അവിടുന്ന് അത് എറിഞ്ഞു കളഞ്ഞു. തുടർന്ന് അവിടുന്ന് പറഞ്ഞു: "അല്ലാഹുവാണ് സത്യം! ഞാൻ ഇനി ഒരിക്കലും ഇത് ധരിക്കുകയില്ല." അപ്പോൾ ജനങ്ങളും തങ്ങളുടെ മോതിരങ്ങൾ എറിഞ്ഞു കളഞ്ഞു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رَسُولَ اللَّهِ ﷺ اصْطَنَعَ خَاتَمًا مِنْ ذَهَبٍ، فَكَانَ يَجْعَلُ فَصَّهُ فِي بَاطِنِ كَفِّهِ إِذَا لَبِسَهُ، فَصَنَعَ النَّاسُ ، ثُمَّ إِنَّهُ جَلَسَ فَنَزَعَهُ، وَقَالَ: إِنِّي كُنْتُ أَلْبَسُ هَذَا الخَاتَمَ، وَأَجْعَلُ فَصَّهُ مِنْ دَاخِلٍ ، فَرَمَى بِهِ ، ثُمَّ قَالَ : وَاللَّهِ لَا أَلْبَسُهُ أَبَدًا! فَنَبَذَ النَّاسُ خَوَاتِيمَهُمْ ».
وَفِي لَفْظٍ: «جَعَلَهُ فِي يَدِهِ اليُمْنَى»