അല്ബറാഉ ബ്നു ആസിബ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ ഏഴ് കാര്യങ്ങൾ ചെയ്യുവാൻ നമ്മോട് കൽപ്പിക്കുകയും, ഏഴ് കാര്യങ്ങളിൽ നിന്ന് നമ്മെ വിലക്കുകയും ചെയ്തു: രോഗിയെ സന്ദർശിക്കുക, ജനാസയെ (മയ്യത്ത്) പിൻതുടരുക, തുമ്മിയവന് പ്രാർത്ഥിക്കുക, സത്യം ചെയ്തവന്റെ സത്യം പാലിക്കാൻ സഹായിക്കുക, മർദ്ദിതനെ (അക്രമിക്കപ്പെട്ടവനെ) സഹായിക്കുക, ക്ഷണിച്ചാൽ ഉത്തരം നൽകുക, സലാം പ്രചരിപ്പിക്കുക എന്നിവയാണ് കൽപ്പിച്ചത്. സ്വർണ്ണമോതിരങ്ങൾ ധരിക്കുന്നത്, വെള്ളിയുടെ പാത്രങ്ങളിൽ കുടിക്കുന്നത്, പട്ടു കൊണ്ടുണ്ടാക്കിയ വിരിപ്പുകൾ (الْمَيَاثِر) ഉപയോഗിക്കുന്നത്, الْقَسِّيّ (പട്ടും ചണവും കലർന്ന വസ്ത്രം) ധരിക്കുന്നത്, പട്ടുനൂൽ വസ്ത്രങ്ങൾ, നല്ലവണ്ണം കട്ടിയുള്ള പട്ട് (الإِسْتَبْرَقِ), (പട്ടു കൊണ്ട് തുന്നല്‍ പണികള്‍ നടത്തിയ) നേർത്ത പട്ട് എന്നിവ ധരിക്കുന്നത് അവിടുന്ന് വിലക്കുകയും ചെയ്തു."
عَنِ البَرَاءِ بْنِ عَازِبٍ ﵄ قَالَ: «أَمَرَنَا رَسُولُ اللَّهِ ﷺ بِسَبْعٍ، وَنَهَانَا عَنْ سَبْعٍ: أَمَرَنَا بِعِيَادَةِ المَرِيضِ، وَاتِّبَاعِ الجِنَازَةِ ، وَتَشْمِيتِ العَاطِسِ ، وَإِبْرَارِ القَسَمِ - أَوِ المُقْسِمِ -، وَنَصْرِ المَظْلُومِ، وَإِجَابَةِ الدَّاعِي، وَإِفْشَاءِ السَّلَامِ، وَنَهَانَا عَنْ خَوَاتِيمِ - أَوْ عَنْ تَخَتُّمِ - الذَّهَبِ ، وَعَنْ شُرْبٍ بِالفِضَّةِ، وَعَنِ المَيَاثِرِ ، وَعَنِ القَسِّيِّ، وَعَنْ لُبْسِ الحَرِيرِ وَالإِسْتَبْرَقِ وَالدِّيبَاجِ».