അല്ബറാഉ ബ്നു ആസിബ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ചുവന്ന വസ്ത്രത്തിൽ കാതുകളുടെ കീഴ്ഭാഗം വരെ മുടിയുള്ള ആരെയും അല്ലാഹുവിന്റെ റസൂല്‍ ﷺ യേക്കാള്‍ ഭംഗിയുള്ളവരായി ഞാൻ കണ്ടിട്ടില്ല. റസൂല്‍ ﷺ യുടെ തിരുമുടി ചുമലുകൾ വരെ എത്തുമായിരുന്നു, ഇരുചുമലുകൾക്കുമിടയിൽ വിശാലതയുണ്ടായിരുന്നു; അവിടുന്ന് അമിതമായി പൊക്കമുള്ളതോ ഉയരം കുറഞ്ഞതോ ആയിരുന്നില്ല."
عَنِ البَرَاءِ بْنِ عَازِبٍ ﵄ قَالَ: «مَا رَأَيْتُ مِنْ ذِي لِمَّةٍ فِي حُلَّةٍ حَمْرَاءَ أَحْسَنَ مِنْ رَسُولِ اللَّهِ ﷺ؛ لَهُ شَعَرٌ يَضْرِبُ مَنْكِبَيْهِ، بَعِيدُ مَا بَيْنَ المَنْكِبَيْنِ، لَيْسَ بِالقَصِيرِ وَلَا بِالطَّوِيلِ».