ഹുദൈഫത്തുബ്നുൽ യമാൻ ﵄ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "നിങ്ങൾ കട്ടിയുള്ളതോ അല്ലാത്തതോ ആയ പട്ടുവസ്ത്രങ്ങള്‍ ധരിക്കരുത്; സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കരുത്, അവയുടെ പാത്രങ്ങളിൽ ഭക്ഷണം കഴിക്കുകയും ചെയ്യരുത്; കാരണം, തീർച്ചയായും അവ ദുന്യാവിൽ അവിശ്വാസികൾക്കുള്ളതും പരലോകത്ത് നിങ്ങൾക്കുള്ളതുമാകുന്നു."
عَنْ حُذَيْفَةَ ﵁ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «لَا تَلْبَسُوا الحَرِيرَ وَلَا الدِّيبَاجَ ، وَلَا تَشْرَبُوا فِي آنِيَةِ الذَّهَبِ وَالفِضَّةِ، وَلَا تَأْكُلُوا فِي صِحَافِهَا ؛ فَإِنَّهَا لَهُمْ فِي الدُّنْيَا، وَلَكُمْ فِي الآخِرَةِ» .