അബൂഹുറൈറ ﵁ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആരെങ്കിലും മുറിവേൽപ്പിക്കപ്പെട്ടാൽ, പുനരുത്ഥാന നാളിൽ അവന്റെ മുറിവിൽ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലല്ലാതെ അവൻ വരില്ല; അതിന്റെ നിറം രക്തത്തിന്റെ നിറവും, അതിന്റെ ഗന്ധം കസ്തൂരിയുടെ സുഗന്ധവുമായിരിക്കും."
وَعَنْهُ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَا مِنْ مَكْلُومٍ يُكْلَمُ فِي سَبِيلِ اللَّهِ ؛ إِلَّا جَاءَ يَوْمَ القِيَامَةِ وَكَلْمُهُ يَدْمَى؛ اللَّوْنُ لَوْنُ الدَّمِ ، وَالرِّيحُ رِيحُ مِسْكٍ » .