ആഇശ ﵂ പറഞ്ഞു:
ഫാത്വിമ ബിന്ത് അബീ ഹുബൈശ് നബി ﷺ യോട് ചോദിച്ചു: എനിക്ക് ഇസ്തിഹാദത്ത് (രക്ത സ്രാവം) ഉണ്ടാകുന്നു, ഞാന്‍ ശുദ്ധിയാകുന്നില്ല. അപ്പോള്‍ എനിക്ക് നമസ്കാരം ഉപേക്ഷിക്കാമോ? നബി ﷺ പറഞ്ഞു: "ഇല്ല. (നമകാരം ഉപേക്ഷിക്കാന്‍ പറ്റില്ല), നിശ്ചയം അത് ഞരമ്പിന്റെ കുഴപ്പമാണ്. നീ ആര്‍ത്തവത്തിന്റെ ദിവസങ്ങള്‍ കണക്കാക്കി നമസ്കാരം ഒഴിവാക്കുകയും പിന്നെ കുളിച്ച് നമസ്കരിക്കുകയും ചെയ്യുക."
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: "അത് ആര്‍ത്തവമല്ല, നിനക്ക് ആര്ത്തവമായാല് അതില്‍ (ആ ദിവസങ്ങളില്‍) നീ നമസ്കാരം ഒഴിവാക്കുകയും, അതിന്റെ സമയം (ആര്‍ത്തവ ദിനങ്ങള്‍) കഴിഞ്ഞാല്‍ നീ നിന്നില്‍ നിന്ന് രക്തം കഴുകുകയും നമസ്കരിക്കുകയും ചെയ്യുക."
عَنْ عَائِشَةَ ﵂: «أَنَّ فَاطِمَةَ بِنْتَ أَبِي حُبَيْشٍ سَأَلَتِ النَّبِيَّ ﷺ، فَقَالَتْ: إِنِّي أُسْتَحَاضُ فَلَا أَطْهُرُ، أَفَأَدَعُ الصَّلَاةَ؟ فَقَالَ : لَا ؛ إِنَّ ذَلِكِ عِرْقٌ ، وَلَكِنْ دَعِي الصَّلَاةَ قَدْرَ الأَيَّامِ الَّتِي كُنْتِ تَحِيضِينَ فِيهَا، ثُمَّ اغْتَسِلِي وَصَلِّي» .
وَفِي رِوَايَةٍ: «وَلَيْسَ بِالحَيْضَةِ ؛ فَإِذَا أَقْبَلَتِ الحَيْضَةُ: فَاتْرُكِي الصَّلَاةَ، فَإِذَا ذَهَبَ قَدْرُهَا: فَاغْسِلِي عَنْكِ الدَّمَ وَصَلِّي» .