സലമത്തു ബ്നുൽ അക്വഅ് ﵁ നിവേദനം: അദ്ദേഹം പറഞ്ഞു:
"നബി ﷺ ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളില്‍ പെട്ട ഒരു ചാരൻ അവിടുത്തെ അടുക്കൽ വന്നു. അവൻ അവിടുത്തെ സ്വഹാബിമാരുടെ അടുത്തിരുന്ന് സംസാരിച്ചു, ശേഷം അവൻ തിരിച്ചുപോയി. അപ്പോൾ നബി ﷺ പറഞ്ഞു: 'നിങ്ങൾ അവനെ തേടിപ്പിടിച്ച് വധിക്കുക.' അങ്ങനെ ഞാൻ അവനെ വധിച്ചു. തുടർന്ന് നബി ﷺ അവന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ എനിക്ക് പ്രതിഫലമായി നൽകി."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അപ്പോൾ നബി ﷺ ചോദിച്ചു: 'ആരാണ് ആ മനുഷ്യനെ വധിച്ചത്?' അവർ പറഞ്ഞു: 'ഇബ്നുൽ അക്വഅ് ആണ്.' അപ്പോൾ നബി ﷺ അരുളി: 'അവന്റെ പക്കലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇദ്ദേഹത്തിനുള്ളതാണ്.'"
عَنْ سَلَمَةَ ابْنِ الأَكْوَعِ ﵁ قَالَ: «أَتَى النَّبِيَّ ﷺ عَيْنٌ مِنَ المُشْرِكِينَ - وَهُوَ فِي سَفَرٍ -، فَجَلَسَ عِنْدَ أَصْحَابِهِ يَتَحَدَّثُ، ثُمَّ انْفَتَلَ ، فَقَالَ النَّبِيُّ ﷺ: اطْلُبُوهُ وَاقْتُلُوهُ ، فَقَتَلْتُهُ، فَنَفَّلَنِي سَلَبَهُ».
وَفِي رِوَايَةٍ: «فَقَالَ: مَنْ قَتَلَ الرَّجُلَ؟ فَقَالُوا: سَلَمَةُ ابْنُ الأَكْوَعِ؛ قَالَ: لَهُ سَلَبُهُ أَجْمَعُ».