അബൂ ഖതാദ അൽ അൻസ്വാരി ﵁ നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു -തുടർന്ന് അദ്ദേഹം ആ സംഭവം വിവരിച്ചു- അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: 'ആരെങ്കിലും ഒരു ശത്രുവിനെ വധിക്കുകയും അതിന് അവന് വ്യക്തമായ തെളിവുണ്ടായിരിക്കുകയും ചെയ്താൽ, കൊല്ലപ്പെട്ടവന്റെ സാധനങ്ങൾ അവനുള്ളതാണ്.' നബി ﷺ ഇത് മൂന്ന് തവണ ആവർത്തിച്ചു."
عَنْ أَبِي قَتَادَةَ الأَنْصَارِيِّ ﵁ قَالَ: «خَرَجْنَا مَعَ رَسُولِ اللَّهِ ﷺ إِلَى حُنَيْنٍ - وَذَكَرَ قِصَّةً - فَقَالَ رَسُولُ اللَّهِ ﷺ: مَنْ قَتَلَ قَتِيلًا لَهُ عَلَيْهِ بَيِّنَةٌ؛ فَلَهُ سَلَبُهُ - قَالَهَا ثَلَاثًا -» .