അബൂഹുറൈറ ﵁ നിവേദനം, റസൂല്‍ ﷺ പറഞ്ഞു.
ഒരാളുടെ ജമാഅത്തായുള്ള നമസ്കാരത്തിന് അവന്റെ വീട്ടിലും അങ്ങാടിയിലും വെച്ചുള്ള നമസ്കാരത്തേക്കാള്‍ ഇരുപത്തിയഞ്ച് മടങ്ങ് (പ്രതിഫലമായി) ഇരട്ടിയാക്കപ്പെടുന്നതാണ്. അത്, നിശ്ചയം അവന് വുദൂഅ' ചെയ്താല്‍ വുദൂഅ; നന്നാക്കുകയും പിന്നെ അവന് പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യും. അവനെ നമസ്കാരമാല്ലാതെ (വീട്ടില്‍ നിന്ന്) പുറത്തിറക്കുകയില്ല. (അഥവാ അവന് നമസ്കാരത്തിന് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്ത് പോകുന്നത്), (അപ്പോള്‍) അവന്റെ ഓരോ കാലടിക്കും പദവി ഉയര്‍ത്തപ്പെടുകയും, അവനില്‍ നിന്ന് പാപം മായ്ക്കപ്പെടുകയും ചെയ്യും. അവന് നമസ്കരിച്ചാല്‍ അവന് അവന്റെ നമസ്കാര സ്ഥലത്ത് ആവുന്നിടത്തോളം മലക്കുകള്‍ അവനു വേണ്ടി പ്രാര്ഥിക്കുന്നവരാകും. (അവര്‍ പറയും): അല്ലാഹുവേ അവന് നന്മ ചെയ്യേണമേ.. അല്ലാഹുവേ അവനു പൊറുത്ത് കൊടുക്കേണമേ, അല്ലാഹുവേ അവനോട് കരുണ കാണിക്കേണമേ.. അവന് നമസ്കാരം പ്രതീക്ഷിക്കുന്നിടത്തോളം അവന് നമസ്കാരത്തിലായിരിക്കുകയും ചെയ്യും.
عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «صَلَاةُ الرَّجُلِ فِي الجَمَاعَةِ تُضَعَّفُ عَلَى صَلَاتِهِ فِي بَيْتِهِ وَفِي سُوقِهِ خَمْسًا وَعِشْرِينَ ضِعْفًا؛ وَذَلِكَ أَنَّهُ: إِذَا تَوَضَّأَ فَأَحْسَنَ الوُضُوءَ، ثُمَّ خَرَجَ إِلَى المَسْجِدِ لَا يُخْرِجُهُ إِلَّا الصَّلَاةُ؛ لَمْ يَخْطُ خَطْوَةً إِلَّا رُفِعَتْ لَهُ بِهَا دَرَجَةٌ، وَحُطَّ عَنْهُ بِهَا خَطِيئَةٌ؛ فَإِذَا صَلَّى لَمْ تَزَلِ المَلَائِكَةُ تُصَلِّي عَلَيْهِ مَا دَامَ فِي مُصَلَّاهُ: اللَّهُمَّ صَلِّ عَلَيْهِ ، اللَّهُمَّ اغْفِرْ لَهُ ، اللَّهُمَّ ارْحَمْهُ ، وَلا يَزَالُ فِي صَلاةٍ مَا انْتَظَرَ الصَّلاةَ»