അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ നിവേദനം. നബി ﷺ പറഞ്ഞു:
നിങ്ങളില്‍ ഒരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവന് അവളെ തടയരുത്. (ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആള്-ഉബൈദു ബ്നി അബ്ദില്ല) പറഞ്ഞു: അപ്പോള്‍ ബിലാലു ബ്നി അബ്ദില്ല പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങള്‍ തടയുക തന്നെ ചെയ്യും. (ഹദീസ് റിപ്പോര്‍ട്ട് ചെയ്ത) ആള്_ പറഞ്ഞു: അപ്പോള്‍ അബ്ദുല്ല ﵄ അദ്ദേഹത്തിലേക്ക് മുന്നിട്ടു വന്നു വളരെ മോശം രൂപത്തില്‍ അദ്ദേഹത്തെ ശകാരിച്ചു, അത് പോലെ ഒരു ശകാരം അദ്ദേഹത്തില്‍ നിന്ന് മുമ്പ് ഞാന്‍ കേട്ടിട്ടില്ല. ശേഷം അബ്ദുല്ല ﵄ പറഞ്ഞു: റസൂല്‍ ﷺ യില്‍ നിന്ന് ഞാന്‍ നിന്നെ അറിയിക്കുന്നു, എന്നിട്ട് നീ ഞങ്ങള്‍ തടയുക തന്നെ ചെയ്യുമെന്ന് പറയുകയോ?
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄، عَنِ النَّبِيِّ ﷺ قَالَ: «إذَا اسْتَأْذَنَتْ أَحَدَكُمْ امْرَأَتُهُ إلَى الْمَسْجِدِ فَلا يَمْنَعُهَا. قَالَ: فَقَالَ بِلالُ بْنُ عَبْدِ اللَّهِ: وَاَللَّه لَنَمْنَعَهُنَّ. قَالَ: فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ، فَسَبَّهُ سَبّاً سَيِّئاً، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ، وَقَالَ: أُخْبِرُكَ عَنْ رَسُولِ اللَّهِ - ﷺ - وَتَقُولُ: وَاَللَّه لَنَمْنَعَهُنَّ؟» وَفِي لَفْظٍ «لا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ»