അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ പറഞ്ഞു:
റസൂല്‍ ﷺ യുടെ കൂടെ ദുഹ്റിന്റെ മുമ്പ് രണ്ട് റക്അത്തും അതിന് ശേഷം രണ്ട് റക്അത്തും ജുമുഅക്ക് ശേഷം രണ്ട് റക്അത്തും മഗ്'രിബിന് ശേഷം രണ്ട് റക്അത്തും ഇശാഇന് ശേഷം രണ്ട് രകഅത്തും ഞാന്‍ നമസ്കരിച്ചു.
മറ്റൊറു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: എന്നാല്‍ മഗ്'രിബ്, ഇശാഅ', ജുമുഅ (എന്നിവയുടെ സുന്നത്ത്) റസൂല്‍ ﷺ യുടെ വീട്ടില്‍ വെച്ചും (നിര്‍വ്വഹിച്ചു).
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നിശ്ചയം ഇബ്നു ഉമര്‍ ﵄ പറഞ്ഞു: നിശ്ചയം (ഫജ്ര്‍) പ്രഭാതം ഉദിച്ചതിന് ശേഷം നബി ﷺ ലഘുവായ രണ്ട് സുജൂദുകള്‍ (റക്അത്തുകള്‍) നിമസ്കരിക്കുമായുരുന്നു. ഞാന്‍ റസൂല്‍ ﷺ യുടെ അടുക്കലേക്ക് പ്രവേശിക്കാതിരുന്ന സമയമായിരുന്നു അത്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «صَلَّيْتُ مَعَ رَسُولِ اللَّهِ ﷺ رَكْعَتَيْنِ قَبْلَ الظُّهْرِ ، وَرَكْعَتَيْنِ بَعْدَهَا ، وَرَكْعَتَيْنِ بَعْدَ الْجُمُعَةِ ، وَرَكْعَتَيْنِ بَعْدَ الْمَغْرِبِ ، وَرَكْعَتَيْنِ بَعْدَ الْعِشَاءِ» .
وَفِي لَفْظِ: «فَأَمَّا الْمَغْرِبُ وَالْعِشَاءُ وَالْجُمُعَةُ: فَفِي بَيْتِهِ» .
وَفِي لَفْظٍ: أَنَّ ابْنَ عُمَرَ قَالَ: حَدَّثَتْنِي حَفْصَةُ: أَنَّ النَّبِيَّ - صلى الله عليه وسلم -: «كَانَ يُصَلِّي سَجْدَتَيْنِ خَفِيفَتَيْنِ بَعْدَمَا يَطْلُعُ الْفَجْرُ. وَكَانَتْ سَاعَةً لا أَدْخُلُ عَلَى النَّبِيِّ - صلى الله عليه وسلم - فِيهَا» .