അബൂ ജുഹൈഫ വഹ്ബ് ബ്നു അബ്ദില്ല അസ്സുവാഈ ﵁ പറഞ്ഞു:
നബി ﷺ അവരുടെ തോല് കൊണ്ടുള്ള ടെന്റില്‍ ആയിരിക്കെ ഞാന്‍ നബി ﷺ യുടെ അടുക്കലേക്ക് എത്തി. അബൂ ജുഹൈഫ പറഞ്ഞു: അപ്പോള്‍ ബിലാല്‍ വുദൂഇന്റെ വെള്ള പാത്രവുമായി പുറത്ത് വന്നു, അപ്പോള്‍ (സഹാബിമാരില്‍) അതില്‍ നിന്ന് (വെള്ളമെടുത്ത് ശരീരത്തില്‍) തളിക്കുകയും വെള്ളം ഉള്ളവരില്‍ നിന്ന് അത് സ്വീകരിക്കുന്നവരും ഉണ്ടായിരുന്നു. അപ്പോള്‍ ചുവന്ന ഒരു മേല്‍ വസ്ത്രവുമായി നബി ﷺ പുറത്തു വന്നു. (അപ്പോള്‍) ഞാന്‍ നബി ﷺ യുടെ വെളുത്ത കണങ്കാലിലേക്ക് നോക്കുന്നത് പോലെയായി (നിന്നു), അദ്ദേഹം പറഞ്ഞു: അങ്ങനെ നബി ﷺ വുദൂഅ' ചെയ്യുകയും ബിലാല്‍ ബാങ്ക് വിളിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ അദ്ദേഹത്തിന്റെ വായയെ അങ്ങോട്ടും ഇങ്ങോട്ടും പിന്തുടര്ന്നു നോക്കുന്നവനായി. അദ്ദേഹം حَيَّ عَلَى الصَّلاةِ، حَيَّ عَلَى الْفَلاحِ എന്ന് വലത്തോട്ടും ഇടത്തോട്ടും ആയി (തിരിഞ്ഞ്) പറയുന്നുണ്ടായിരുന്നു. പിന്നെ നബി ﷺ ക്ക് (തിരിഞ്ഞ് നമസ്കരിക്കാന്‍) ഒരു വടി നാട്ടപ്പെട്ടു. അങ്ങനെ അദ്ദേഹം മുന്നോട്ട് വരികയും ദുഹ്ര്‍ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. പിന്നെ ഇറങ്ങി രണ്ട് റക്അത്ത് നമസ്കരിക്കുകയും മദീനയിലേക്ക് മടങ്ങുകയും ചെയ്തു.
عَنْ أَبِي جُحَيْفَةَ وَهْبِ بْنِ عَبْدِ اللَّهِ السُّوَائِيِّ ﵁ قَالَ: «أَتَيْتُ النَّبِيَّ ﷺ وَهُوَ فِي قُبَّةٍ لَهُ حَمْرَاءَ مِنْ أَدَمٍ ؛ قَالَ: فَخَرَجَ بِلَالٌ بِوَضُوءٍ، فَمِنْ نَاضِحٍ وَنَائِلٍ ، قَالَ: فَخَرَجَ النَّبِيُّ ﷺ عَلَيْهِ حُلَّةٌ حَمْرَاءُ - كَأَنِّي أَنْظُرُ إِلَى بَيَاضِ سَاقَيْهِ -، قَالَ: فَتَوَضَّأَ وَأَذَّنَ بِلَالٌ، قَالَ: فَجَعَلْتُ أَتَتَبَّعُ فَاهُ هَاهُنَا وَهَاهُنَا، يَقُولُ - يَمِينًا وَشِمَالاً: حَيَّ عَلَى الصَّلاةِ، حَيَّ عَلَى الْفَلاحِ، ثُمَّ رُكِزَتْ لَهُ عَنَزَةٌ، فَتَقَدَّمَ وَصَلَّى الظُّهْرَ رَكْعَتَيْنِ ، ثُمَّ نَزَلَ يُصَلِّي رَكْعَتَيْنِ حَتَّى رَجَعَ إلَى الْمَدِينَةِ»