അബൂ ഖതാദ അൽ-അൻസാരി ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ ﷺ ദുഹ്ര്‍ നമസ്കാരത്തിലെ ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാത്തിഹയും അതോടൊപ്പം രണ്ട് സൂറത്തുകളും ഓതാറുണ്ടായിരുന്നു. അതിൽ ഒന്നാമത്തെ റക്അത്തിൽ (ഖിറാഅത്ത്) ദീർഘിപ്പിക്കുകയും രണ്ടാമത്തേതിൽ ചുരുക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ ആയത്ത് (ഞങ്ങളെ) കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. അസ്വർ നമസ്കാരത്തിലും റസൂൽ ﷺ ഫാത്തിഹയും അതോടൊപ്പം രണ്ട് സൂറത്തുകളും ഓതിയിരുന്നു. അതിൽ ഒന്നാമത്തെ റക്അത്തിൽ ദീർഘിപ്പിക്കുകയും രണ്ടാമത്തേതിൽ ചുരുക്കുകയും ചെയ്യുമായിരുന്നു. മറ്റു (അവസാനത്തെ) രണ്ട് റക്അത്തുകളിൽ ഫാത്തിഹ മാത്രം ഓതുമായിരുന്നു. സ്വുബ്ഹ് നമസ്കാരത്തിലെ ഒന്നാമത്തെ റക്അത്തിൽ റസൂൽ ﷺ (ഖിറാഅത്ത്) ദീർഘിപ്പിക്കുകയും രണ്ടാമത്തേതിൽ ചുരുക്കുകയും ചെയ്യുമായിരുന്നു."
عَنْ أَبِي قَتَادَةَ الأَنْصَارِيِّ ﵁ قَالَ: «كَانَ النَّبِيُّ ﷺ يَقْرَأُ فِي الرَّكْعَتَيْنِ الأُولَيَيْنِ مِنْ صَلَاةِ الظُّهْرِ بِفَاتِحَةِ الكِتَابِ وَسُورَتَيْنِ؛ يُطَوِّلُ فِي الأُولَى ، وَيُقَصِّرُ فِي الثَّانِيَةِ، يُسْمِعُ الآيَةَ أَحْيَانًا، وَكَانَ يَقْرَأُ فِي العَصْرِ بِفَاتِحَةِ الكِتَابِ وَسُورَتَيْنِ؛ يُطَوِّلُ فِي الأُولَى ، وَيُقَصِّرُ فِي الثَّانِيَةِ ، وَكَانَ يُطَوِّلُ فِي الرَّكْعَةِ الأُولَى مِنْ صَلَاةِ الصُّبْحِ، وَيُقَصِّرُ فِي الثَّانِيَةِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ بِأُمِّ الكِتَابِ » .