അൽ-ബറാഅ് ബ്നു ആസിബ് ﵁ വിൽ നിന്ന് നിവേദനം:
"നബി ﷺ ഒരു യാത്രയിലായിരുന്നു. അവിടുന്ന് ഇശാഅ' നമസ്കരിച്ചു. അതിലെ ഒരു റക്അത്തിൽ 'സൂറത്തുത്തീൻ' (വത്തീനി വസ്സൈത്തൂൻ) പാരായണം ചെയ്തു. നബി ﷺ യേക്കാള്‍ നല്ല ശബ്ദത്തിലോ പാരായണത്തിലോ ഉള്ള ഒരാളെയും ഞാൻ കേട്ടിട്ടില്ല."
عَنِ البَرَاءِ بْنِ عَازِبٍ ﵄: «أَنَّ النَّبِيَّ ﷺ كَانَ فِي سَفَرٍ، فَصَلَّى العِشَاءَ الآخِرَةَ، فَقَرَأَ فِي إِحْدَى الرَّكْعَتَيْنِ بِالتِّينِ وَالزَّيْتُونِ، فَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا أَوْ قِرَاءَةً مِنْهُ» .