ആഇശ ﵂ നിവേദനം:
അല്ലാഹുവിൻ്റെ റസൂൽ ﷺ ഒരു സൈനിക സംഘത്തിൻ്റെ നേതൃത്വം ഒരു വ്യക്തിയെ ഏൽപിച്ചു അയച്ചു. അദ്ദേഹം തൻ്റെ അനുചരന്മാർക്ക് നമസ്കാരത്തിൽ ഓതിക്കൊടുക്കുമ്പോൾ, എല്ലാ നമസ്കാരത്തിൻ്റെയും അവസാനം «قُلْ هُوَ اللَّهُ أَحَدٌ» (സൂറത്തുൽ ഇഖ്ലാസ്) ഓതിക്കൊണ്ട് അവസാനിപ്പിക്കുമായിരുന്നു. അവർ തിരിച്ചുവന്നപ്പോൾ, അവർ അല്ലാഹുവിൻ്റെ റസൂല് ﷺ യോട് അത് പറഞ്ഞു. അപ്പോൾ റസൂല് ﷺ പറഞ്ഞു: 'അദ്ദേഹം അത് എന്തിനാണ് ചെയ്തതെന്ന് നിങ്ങളദ്ദേഹത്തോട് ചോദിക്കുക.' അങ്ങനെ അവർ അത് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'എന്തുകൊണ്ടെന്നാൽ അത് റഹ്മാനായ (അല്ലാഹുവിന്റെ) വിശേഷണമാണ്. അതിനാൽ അതുകൊണ്ട് ഓതാൻ ഞാൻ ഇഷ്ടപ്പെടുന്നു.' അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്ന് നിങ്ങൾ അദ്ദേഹത്തെ അറിയിക്കുക
عَنْ عَائِشَةَ ﵂: «أَنَّ رَسُولَ اللَّهِ ﷺ بَعَثَ رَجُلًا عَلَى سَرِيَّةٍ ، فَكَانَ يَقْرَأُ لِأَصْحَابِهِ فِي صَلَاتِهِمْ ، فَيَخْتِمُ بِـ ﴿قُلْ هُوَ اللَّهُ أَحَدٌ﴾، فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِرَسُولِ اللَّهِ ﷺ فَقَالَ : سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ؟ فَسَأَلُوهُ فَقَالَ: لِأَنَّهَا صِفَةُ الرَّحْمَنِ ﷿؛ فَأَنَا أُحِبُّ أَنْ أَقْرَأَ بِهَا. فَقَالَ رَسُولُ اللَّهِ ﷺ: أَخْبِرُوهُ: أَنَّ اللهَ تَعَالَى يُحِبُّهُ»