വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ് ﵁ വില്‍ നിന്ന് നിവേദനം:
അദ്ദേഹം പറയുന്നു: നബി ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന് നിയ്യത്ത് അനുസരിച്ച് ലഭിക്കും. എന്നാൽ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും പലായനം ചെയ്യുന്നവനെങ്കിൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ആയിരിക്കും. പ്രസ്തുത പലായനം ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടിയോ ആണെങ്കില്‍ അവള്‍ക്ക് അത് മാത്രമായിരിക്കും ലഭിക്കുക.
(മുസ്ലിംകളുടെ (ഹദീസ് പണ്ഡിതന്മാരുടെ) രണ്ട് ഇമാമുകളായ അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്നു ഇസ്മാഈല്‍ ഇബ്നു ഇബ്രാഹീം ഇബ്നു മുഗീറ ഇബ്നു ബര്ദിസ്ബഹ് അല്‍-ബുഖാരിയും, അബുല്‍ ഹുസൈന് മുസ്ലിം ഇബ്നു അല്‍-ഹജ്ജാജ് ഇബ്നു മുസ്ലിം അല്‍-ഖുശൈരി അന്-നൈസാബൂരിയും അവരുടെ രണ്ട് സ്വഹീഹുകളിലായി (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്ലിം) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗ്രന്ഥങ്ങളായി ക്രോഡീകരിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും ആധികാരികമായ രണ്ട് ഗ്രന്ഥങ്ങളാണവ.)
عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: " إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ".
رَوَاهُ إِمَامَا الْمُحَدِّثِينَ أَبُو عَبْدِ اللهِ مُحَمَّدُ بنُ إِسْمَاعِيل بن إِبْرَاهِيم بن الْمُغِيرَة بن بَرْدِزبَه الْبُخَارِيُّ الْجُعْفِيُّ [رقم:1]، وَأَبُو الْحُسَيْنِ مُسْلِمٌ بنُ الْحَجَّاج بن مُسْلِم الْقُشَيْرِيُّ النَّيْسَابُورِيُّ [رقم:1907] رَضِيَ اللهُ عَنْهُمَا فِي "صَحِيحَيْهِمَا" اللذَينِ هُمَا أَصَحُّ الْكُتُبِ الْمُصَنَّفَةِ.