ഉമർ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
നബി ﷺ യോടൊപ്പം ഞങ്ങൾ ഒരു ദിവസം ഇരിക്കെ, തനി വെളള വസ്ത്രം ധരിച്ച്, കറുത്ത മുടികളുള്ള ഒരാൾ പ്രത്യക്ഷപ്പെട്ടു. ഞങ്ങളിൽ ആർക്കും തന്നെ അദ്ദേഹത്തെ പരിചയമില്ല, മാത്രമല്ല അദ്ദേഹത്തിൽ യാത്രയുടെ ഒരു ലക്ഷണവുമില്ല. അങ്ങനെ തൻ്റെ കാൽമുട്ടുകൾ നബി ﷺ യുടെ കാൽമുട്ടിനോടു ചേർത്ത് കൈകൾ തുടയിൽ വെച്ച് നബി ﷺ യുടെ അടുത്തുനിന്നു ചോദിച്ചു: 'അല്ലയോ മുഹമ്മദ്, ഇസ്ലാം എന്താണെന്ന് അറിയിച്ചു തന്നാലും?' അപ്പോൾ നബി ﷺ പറഞ്ഞു: 'ഇസ്ലാം എന്നാൽ, അല്ലാഹു അല്ലാതെ ആരാധനന്യമില്ലെന്നും, മുഹമ്മദ് അവൻ്റെ റസൂൽ ദൂതൻ ആണെന്നും നീ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിർത്തലും, നിർബന്ധമായ സകാത്ത് കൊടുക്കലും, റമളാൻ മാസത്തിൽ
വ്യുതമനുഷ്ടിക്കലും, കഴിയുമെങ്കിൽ പരിശുദ്ധ ഹജ്ജ് കർമ്മം ചെയ്യലുമാകുന്നു.' അപ്പോൾ അദ്ദേഹം പറഞ്ഞു: 'താങ്കൾ സത്യം പറഞ്ഞു'. അദ്ദേഹം ചോദിക്കുകയും സത്യപ്പെടുത്തുകയും ചെയ്തത് കണ്ടപ്പോൾ ഞങ്ങൾക്ക് അത്ഭുതമായി. 'ഈമാൻ എന്താണെന്ന് അറിയിച്ചു തന്നാലും' എന്ന് അദ്ദേഹം വീണ്ടും നബിയോട് ആവശ്യപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: 'ഈമാൻ എന്നാൽ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റിൽ, അതിൻ്റെ നന്മയിലും അതിൻ്റെ തിന്മയിലും വിശ്വസിക്കലുമാണ് ഈമാൻ അദ്ദേഹം പറഞ്ഞു: 'നീ സത്യം പറഞ്ഞു'. അദ്ദേഹം പറഞ്ഞു: 'ഇഹ്സാൻ എന്താണെന്ന് അറിയിച്ചു തന്നാലും'. നബി ﷺ പറഞ്ഞു: 'അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക, ഇനി നിനക്ക് അല്ലാഹുവിനെ കാണാൻ സാധ്യമല്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.' അദ്ദേഹം പറഞ്ഞു: 'അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരിക'. നബി ﷺ പറഞ്ഞു: 'ചോദിക്കപ്പെട്ടവൻ ചോദിച്ചവനേക്കാൾ ഈ കാര്യത്തിൽ അറിവുള്ളവനല്ല'. 'എന്നാൽ അതിൻ്റെ അടയാളത്തെപ്പറ്റി അറിയിച്ചു തന്നാലും' എന്ന് അദ്ദേഹം പറഞ്ഞു. നബി ﷺ പറഞ്ഞു: 'അടിമ സ്ത്രീ തൻ്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു, നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും കെട്ടിടങ്ങളിൽ പരസ്പരം മത്സരിക്കുക എന്നിവ അതിൻ്റെ അടയാളത്തിൽപെട്ടതാണ്.' തുടർനദ്ദേഹം അവിടെ നിന്നും അപ്രത്യക്ഷനായി. ഞാൻ അൽപനേരം അവിടെ തന്നെ ചിലവഴിച്ചു. പിന്നെ നബി ﷺ ചോദിച്ചു, അല്ലയോ ഉമറെ, അതാരണമെന്ന് നിനക്കറിയാമോ? അല്ലാഹുവും അവൻ്റെ പ്രവാചകനും അറിയുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: 'നിങ്ങൾക്ക് നിങ്ങളുടെ മതം പഠിപ്പിച്ചു തരുവാൻ വേണ്ടി ജിബ്രീൽ(അ) ആകുന്നു ആ വന്നത്.' (മുസ്ലിം:8)
عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: " بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه و سلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه و سلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ،
وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ.
فَقَالَ رَسُولُ اللَّهِ صلى الله عليه و سلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.
قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ!
قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ.
قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.
قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ.
قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك.
قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.
قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْتُ مَلِيًّا،
ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟.
قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ.
قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ ".
.