അബൂദർറ് ജുന്ദുബ് ബിൻ ജുനാദ ﵁, അബൂ അബ്ദിറഹ്മാൻ മുആദ് ബിൻ ജബൽ ﵁ എന്നിവരിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്വ പാലിക്കുക). ഒരു തിന്മ ചെയ്തുപോയാൽ അതിനുപിന്നാലെ ഒരു നന്മ ചെയ്യുക, അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് സൽസ്വഭാവത്തോടു കൂടി പെരുമാറുകയും ചെയ്യുക."
(ഇമാം തിർമിദി റിപ്പോർട്ട് ചെയ്തത്. അദ്ദേഹം പറഞ്ഞു: ഇതൊരു ഹസനായ ഹദീസാണ്. ചില نسخ കളിൽ 'ഹസൻ സ്വഹീഹ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്).
عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: "اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ" .
رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ.