അബൂ അംറ് (അബൂ അംറ എന്നും പറയപ്പെടുന്നു) സുഫ്യാൻ ബിൻ അബ്ദില്ലാഹ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു:
"അല്ലാഹുവിന്റെ ദൂതരേ! ഇസ്ലാമിനെക്കുറിച്ച് എനിക്ക് ഒരു കാര്യം പറഞ്ഞുതന്നാലും. അക്കാര്യം അങ്ങേക്ക് ശേഷം മറ്റാരോടും എനിക്ക് ചോദിക്കേണ്ടി വരരുത്." അപ്പോൾ നബി ﷺ പറഞ്ഞു: "നീ പറയുക: 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു', പിന്നീട് അതിൽ ഉറച്ചുനിൽക്കുക (സ്ഥിരത പാലിക്കുക)."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്)
عَنْ أَبِي عَمْرٍو وَقِيلَ: أَبِي عَمْرَةَ سُفْيَانَ بْنِ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ قَالَ: "قُلْت: يَا رَسُولَ اللَّهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا غَيْرَك؛ قَالَ: قُلْ: آمَنْت بِاَللَّهِ ثُمَّ اسْتَقِمْ" .
.