നവാസ് ഇബ്നു സംആൻ ﵁ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
"പുണ്യം (നന്മ) എന്നാൽ സൽസ്വഭാവമാകുന്നു. പാപം എന്നാൽ നിന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതും (ആലോസരപ്പെടുത്തുന്നതും), ജനങ്ങൾ അത് അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്ന കാര്യവുമാണ്."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്)
വാബിസ ഇബ്നു മഅ്ബദ് ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുത്തു ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു:
"നീ പുണ്യത്തെയും പാപത്തെയും കുറിച്ച് ചോദിക്കാനാണോ വന്നത്?"
ഞാൻ പറഞ്ഞു: "അതെ". അപ്പോൾ അദ്ദേഹം പറഞ്ഞു:
"നീ നിന്റെ ഹൃദയത്തോട് വിധി തേടുക. ആത്മാവിന് സമാധാനവും ഹൃദയത്തിന് ശാന്തിയുമേകുന്നതാണ് പുണ്യം. എന്നാൽ പാപം എന്നത് നിന്റെ ഉള്ളിൽ ഖേദമുണ്ടാക്കുന്നതും നെഞ്ചിൽ സംശയമായി അവശേഷിക്കുന്നതുമാണ്; ജനങ്ങൾ നിനക്ക് (അത് ചെയ്യാമെന്ന്) വിധി നൽകിയാലും ശരി."
(ഇമാം അഹ്മദും ദാരിമിയും ഹസനായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തത്)
عَنْ النَّوَّاسِ بْنِ سَمْعَانَ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم قَالَ: "الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِك، وَكَرِهْت أَنْ يَطَّلِعَ عَلَيْهِ النَّاسُ" رَوَاهُ مُسْلِمٌ . وَعَنْ وَابِصَةَ بْنِ مَعْبَدٍ رَضِيَ اللهُ عَنْهُ قَالَ: أَتَيْت رَسُولَ اللَّهِ صلى الله عليه و سلم فَقَالَ: "جِئْتَ تَسْأَلُ عَنْ الْبِرِّ؟ قُلْت: نَعَمْ. فقَالَ: استفت قلبك، الْبِرُّ مَا اطْمَأَنَّتْ إلَيْهِ النَّفْسُ، وَاطْمَأَنَّ إلَيْهِ الْقَلْبُ، وَالْإِثْمُ مَا حَاكَ فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاك النَّاسُ وَأَفْتَوْك" .
حَدِيثٌ حَسَنٌ، رَوَيْنَاهُ في مُسْنَدَي الْإِمَامَيْنِ أَحْمَدَ بْنِ حَنْبَلٍ بِإِسْنَادٍ حَسَنٍ.