അബൂ നജീഹ് അൽ-ഇർബാള് ബ്നു സാരിയ ﵁ പറയുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ ഞങ്ങൾക്ക് ഹൃദയങ്ങളെ ഭയപ്പെടുത്തുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമായ ഒരു പ്രഭാഷണം നടത്തി. അപ്പോൾ ഞങ്ങൾ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഇതൊരു വിടവാങ്ങുന്നവന്റെ ഉപദേശം പോലെയുണ്ടല്ലോ; അതിനാൽ ഞങ്ങൾക്ക് അങ്ങ് വസിയ്യത്ത് (ഉപദേശം) നൽകിയാലും'.
അപ്പോൾ നബി ﷺ പറഞ്ഞു: 'അല്ലാഹുവിനോടുള്ള തഖ്വ (ഭക്തി) പാലിക്കാനും, നിങ്ങളെ ഭരിക്കുന്നത് ഒരു അടിമയാണെങ്കിൽ പോലും (ഭരണാധികാരിയെ) കേൾക്കാനും അനുസരിക്കാനും ഞാൻ നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു. എനിക്ക് ശേഷം നിങ്ങളിൽ ആരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ അവർക്ക് കാണേണ്ടി വരും. അതിനാൽ നിങ്ങൾ എന്റെ സുന്നത്തിനെയും സന്മാർഗ്ഗചാരികളായ ഖുലഫാഉർ റാശിദുകളുടെ ചര്യയെയും മുറുകെ പിടിക്കുക. അണപ്പല്ലുകൾ കൊണ്ട് അവയെ നിങ്ങൾ കടിച്ചുപിടിക്കുക. പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങളെ (ദീനിലെ പുത്തൻ ആചാരങ്ങളെ) നിങ്ങൾ ജാഗ്രതയോടെ വെടിയുക. തീർച്ചയായും പുതുതായി ഉണ്ടാക്കപ്പെട്ടവയെല്ലാം ബിദ്അത്തുകളാണ്, എല്ലാ ബിദ്അത്തുകളും വഴിപിഴച്ചവയുമാണ്.'" (അബൂ ദാവൂദ്, തിർമിദി)
عَنْ أَبِي نَجِيحٍ الْعِرْبَاضِ بْنِ سَارِيَةَ رَضِيَ اللهُ عَنْهُ قَالَ: "وَعَظَنَا رَسُولُ اللَّهِ صلى الله عليه و سلم مَوْعِظَةً وَجِلَتْ مِنْهَا الْقُلُوبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقُلْنَا: يَا رَسُولَ اللَّهِ! كَأَنَّهَا مَوْعِظَةُ مُوَدِّعٍ فَأَوْصِنَا، قَالَ: أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ".
وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.