അനസ് ബിൻ മാലിക് ﵁ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: അല്ലാഹു തആല അരുൾ ചെയ്തു:
"ആദം സന്തതീ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം, നിന്റെ ഭാഗത്തുനിന്ന് എന്തുണ്ടായിരുന്നാലും (പാപങ്ങൾ) നിനക്ക് ഞാൻ പൊറുത്തുതരുന്നതാണ്; എനിക്കതൊരു പ്രയാസമല്ല. ആദം സന്തതീ, നിന്റെ പാപങ്ങൾ ആകാശത്തിന്റെ അറ്റം വരെ എത്തിയിരുന്നാലും, പിന്നീട് നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിനക്ക് പൊറുത്തുതരുന്നതാണ്. ആദം സന്തതീ, നീ ഭൂമിയോളം പാപങ്ങളുമായാണ് എന്നെ സമീപിക്കുന്നതെങ്കിലും എന്നിൽ ഒന്നിനെയും പങ്കുചേർക്കാതെ (ശിർക്ക് ചെയ്യാതെ) എന്നെ കണ്ടുമുട്ടിയാൽ, അത്രത്തോളം തന്നെ പാപമോചനവുമായി ഞാൻ നിന്റെ അടുത്തേക്ക് വരുന്നതാണ്."
(തിർമിദി) "ഹദീസ് ഹസൻ സ്വഹീഹ്"
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: سَمِعْت رَسُولَ اللَّهِ ﷺ يَقُولُ: قَالَ اللَّهُ تَعَالَى: "يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتنِي وَرَجَوْتنِي غَفَرْتُ لَك عَلَى مَا كَانَ مِنْك وَلَا أُبَالِي، يَا ابْنَ آدَمَ! لَوْ بَلَغَتْ ذُنُوبُك عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتنِي غَفَرْتُ لَك، يَا ابْنَ آدَمَ! إنَّك لَوْ أتَيْتنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُك بِقُرَابِهَا مَغْفِرَةً" .
رَوَاهُ التِّرْمِذِيُّ ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.