അബു മുഹമ്മദ് അബ്ദുല്ലാഹിബ്നു അംറ് ഇബ്നുൽ ആസ് ﵄ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹി ﷺ പറഞ്ഞു:
"നിങ്ങളിൽ ഒരാളുടെയും ഇഷ്ടാനിഷ്ടങ്ങൾ (അഭിലാഷങ്ങൾ) ഞാൻ കൊണ്ടുവന്ന സന്ദേശത്തിന് (ഖുർആനും സുന്നത്തും) അനുസൃതമാകുന്നത് വരെ അയാൾ പൂർണ്ണ വിശ്വാസിയാവുകയില്ല."
(കിതാബുൽ ഹുജ്ജയിൽ ഹസൻ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ട ഹദീസ്)
عَنْ أَبِي مُحَمَّدٍ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ ﵄، قَالَ: قَالَ رَسُولُ اللَّهِ ﷺ "لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ".
حَدِيثٌ حَسَنٌ صَحِيحٌ، رَوَيْنَاهُ فِي كِتَابِ "الْحُجَّةِ" بِإِسْنَادٍ صَحِيحٍ.