ഇബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ ﷺ എന്റെ ചുമലിൽ പിടിച്ചുകൊണ്ട് ഇപ്രകാരം അരുളി:
"നീ ഈ ദുനിയാവിൽ ഒരു അപരിചിതനെപ്പോലെയോ അല്ലെങ്കിൽ ഒരു വഴിപോക്കനെപ്പോലെയോ ആയിരിക്കുക."
ഇബ്നു ഉമർ ﵄ ഇപ്രകാരം പറയുമായിരുന്നു:
"നീ വൈകുന്നേരമായാൽ പ്രഭാതത്തെ പ്രതീക്ഷിക്കരുത് (അത്രയും സമയം ജീവിക്കുമെന്ന് കരുതരുത്). നീ പ്രഭാതത്തിലായാൽ വൈകുന്നേരത്തെയും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തിൽ നിന്ന് രോഗാവസ്ഥയിലേക്കും, നിന്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കും നീ കരുതിവെക്കുക."
(ബുഖാരി)
عَنْ ابْن عُمَرَ ﵄ قَالَ: أَخَذَ رَسُولُ اللَّهِ ﷺ بِمَنْكِبِي، وَقَالَ: "كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ". وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك.
.