നുഐമു ബ്നു മുജ്മിര്‍ അബൂഹുറൈറ ﵁ വില്‍ നിന്ന് നിവേദനം ചെയ്യുന്നു.
നബി ﷺ പറഞ്ഞു: "നിശ്ചയം എന്റെ സമുദായം വുദൂഇന്റെ അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്റെ തിളക്കം നീളമുള്ളതാക്കാന്‍ കഴിയുന്നുവോ അവന് അത് ചെയ്യട്ടെ."
മറ്റൊരു റിപ്പോര്‍ട്ടില്‍: അബൂഹുറൈറ ﵁ വുദൂഅ് ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹം തന്റെ മുഖവും ഇരു കൈകളും അദ്ദേഹത്തിന്റെ തോള് ഭാഗം എത്തുമാറ് കഴുകുന്നതായി ഞാന്‍ കണ്ടു. പിന്നെ അദ്ദേഹം തന്റെ ഇരു കാലുകളും രണ്ട് കണങ്കാല് വരെ കഴുകി. പിന്നെ പറഞ്ഞു: റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു: "നിശ്ചയം എന്റെ സമുദായം വുദൂഇന്റെ അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്റെ മുഖത്തെയും കാലിലെയും തിളക്കം നീളമുള്ളതാക്കാന്‍ സാധിക്കുന്നുവോ അവനത് ചെയ്യട്ടെ."
ഇമാം മുസ്ലിമിന്റെ ﵀ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: അബൂഹുറൈറ ﵁ പറഞ്ഞു: എന്റെ കൂട്ടുകാരന് റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു: "ഒരു വിശ്വാസിക്ക് അവന്റെ വുദൂഅ് എത്തുന്നിടത്തെല്ലാം (പ്രാകാശം കൊണ്ടുള്ള) ആഭരണം എത്തും."
عَنْ نُعَيْمٍ المُجْمِرِ ، عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ أَنَّهُ قَالَ: «إِنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الوُضُوءِ ؛ فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ» .
وَفِي رِوَايَةٍ: «رَأَيْتُ أَبَا هُرَيْرَةَ يَتَوَضَّأُ، فَغَسَلَ وَجْهَهُ، وَيَدَيْهِ حَتَّى كَادَ يَبْلُغُ المَنْكِبَيْنِ، ثُمَّ غَسَلَ رِجْلَيْهِ حَتَّى رَفَعَ إِلَى السَّاقَيْنِ، ثُمَّ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «إِنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرّاً مُحَجَّلِينَ مِنْ أَثَرِ الوُضُوءِ؛ فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ».
وَفِي لَفْظٍ لِمُسْلِمٍ: «سَمِعْتُ خَلِيلِي ﷺ يَقُولُ: تَبْلُغُ الحِلْيَةُ مِنَ المُؤْمِنِ حَيْثُ يَبْلُغُ الوُضُوءُ».