അനസ് ബ്നു മാലിക് ﵁ നിവേദനം:
«തീർച്ചയായും നബി ﷺ യും അബൂബക്കര്‍ ﵁ വും, ഉമര്‍ ﵁ വും നമസ്കാരം ആരംഭിച്ചിരുന്നത് «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ» (അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ) കൊണ്ടായിരുന്നു».
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: «ഞാൻ അബൂബക്കർ ﵁, ഉമർ ﵁, ഉസ്മാൻ ﵁ എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്, അവരാരും بِسْمِ اللهِ الرَّحْمَنِ الرَّحِيمِ 'ബിസ്മില്ലാഹി റഹ്മാനി റഹീം' പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല».
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ (ഇപ്രകാരമുണ്ട്): «ഞാൻ നബി ﷺ യുടെയും അബൂബക്കർ ﵁, ഉമർ ﵁, ഉസ്മാൻ ﵁ എന്നിവരുടെയും പിന്നിൽ നമസ്കരിച്ചിട്ടുണ്ട്. അവരെല്ലാവരും «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ» (അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ) കൊണ്ട് (പാരായണം) ആരംഭിക്കുന്നവരായിരുന്നു. (ഫാതിഹയുടെ) പാരായണത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ അവർ «بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ» ചൊല്ലിയിരുന്നില്ല».
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ النَّبِيَّ ﷺ وَأَبَا بَكْرٍ وَعُمَرَ ﵄ كَانُوا يَفْتَتِحُونَ الصَّلَاةَ بِـ ﴿الحَمْدُ لِلَّهِ رَبِّ العَالَمِينَ﴾».
وَفِي رِوَايَةٍ: «صَلَّيْتُ مَعَ أَبِي بَكْرٍ وَعُمَرَ وَعُثْمَانَ ﵃؛ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقْرَأُ ﴿بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ﴾».
وَلِمُسْلِمٍ : «صَلَّيْتُ خَلْفَ النَّبِيِّ ﷺ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ ؛ فَكَانُوا يَسْتَفْتِحُونَ بِـ ﴿الحَمْدُ لِلَّهِ رَبِّ العَالَمِينَ﴾؛ لَا يَذْكُرُونَ ﴿بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ﴾ فِي أَوَّلِ قِرَاءَةٍ وَلَا فِي آخِرِهَا».