സൈദ് ബ്നു അർഖം ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: «ഞങ്ങൾ നമസ്കാരത്തിൽ സംസാരിക്കാറുണ്ടായിരുന്നു. ഒരാൾ നമസ്കാരത്തിൽ തൻ്റെ അരികിലുള്ള കൂട്ടുകാരനോട് സംസാരിക്കുമായിരുന്നു. അങ്ങനെ, "അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടെ നിങ്ങള് നിൽക്കുക" (സൂറത്തുൽ ബഖറ: 238) എന്ന വചനം അവതരിച്ചു. അപ്പോൾ, നിശബ്ദത പാലിക്കാൻ ഞങ്ങളോട് കൽപ്പിക്കപ്പെടുകയും, സംസാരിക്കുന്നതിൽ നിന്ന് ഞങ്ങൾ വിരോധിക്കപ്പെടുകയും ചെയ്തു.»
عَنْ زَيْدِ بْنِ أَرْقَمَ ﵁ قَالَ: «كُنَّا نَتَكَلَّمُ فِي الصَّلَاةِ؛ يُكَلِّمُ الرَّجُلُ صَاحِبَهُ وَهُوَ إِلَى جَنْبِهِ فِي الصَّلَاةِ، حَتَّى نَزَلَتْ: ﴿وَقُومُوا لِلَّهِ قَانِتِينَ﴾؛ فَأُمِرْنَا بِالسُّكُوتِ وَنُهِينَا عَنِ الكَلَامِ» .