അബ്ദുല്ലാഹി ബ്നു ഉമർ ﵁, അബൂ ഹുറൈറ ﵁ എന്നിവരിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ചൂട് കഠിനമാകുമ്പോൾ നിങ്ങൾ നമസ്കാരം വൈകിച്ച് (തണുത്ത സമയത്ത്) നിർവഹിക്കുക. നിശ്ചയമായും, ചൂടിന്റെ കാഠിന്യം നരകത്തിന്റെ ശ്വാസോച്ഛ്വാസത്തിൽ (അതി കാഠിന്യത്തില്‍) നിന്നുള്ളതാണ്."
عَنْ عَبْدِ اللَّهِ بْنِ عُمَرَ، وَأَبِي هُرَيْرَةَ ﵃، عَنْ رَسُولِ اللَّهِ ﷺ أَنَّهُ قَالَ: «إِذَا اشْتَدَّ الحَرُّ فَأَبْرِدُوا بِالصَّلاةِ. فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ»